Article No. 89 കൈമാറുന്നതോ കൈവയ്പ്പ്?


പുരോഹിതന്മാർക്കുള്ള കൈവയ്പ്പ് കൈമാറി മാത്രമേ കിട്ടു?

അല്ല, ബൈബിൾ അടിസ്ഥാനത്തിൽ തീർത്തും തെറ്റാണ്. നമ്മൾ കെട്ടിരിക്കുന്നതും ഭൂരിഭാഗം ആൾക്കാർ വിശ്വസിക്കുന്നതും യേശുവിന്റെ ശിഷ്യന്മാർ പ്രതേകിച്ചു പത്രോസ് വഴി - തുടങ്ങി കൈമാറി വരുന്നു എന്നാണ്. എന്നാൽ അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ (Acts) 13-ാം അധ്യായം പരിശോധിക്കുമ്പോൾ ഒരു പ്രധാന ചോദ്യം ഉയർന്നുവരുന്നു.


അന്തിയോക്യായിലെ സംഭവവും പൗരോഹിത്യവും

അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 13:1-3 വാക്യങ്ങളിൽ, ബർന്നബാസിനെയും ശൗലിനെയും (പൗലോസ്) വിശേഷപ്പെട്ട ശുശ്രൂഷയ്ക്കായി വേർതിരിക്കുന്ന സന്ദർഭം വിവരിക്കുന്നുണ്ട്. അവിടെ അവർക്കുമേൽ കൈവെച്ച് പ്രാർത്ഥിച്ച് യാത്രയാക്കുന്നത് ഷീമോൻ (നൈഗർ), ലൂക്യോസ്, മനായേൻ തുടങ്ങിയ പ്രവാചകന്മാരും അധ്യാപകരുമാണ്. ഇവർ യേശു നേരിട്ട് തിരഞ്ഞെടുത്ത 12 അപ്പസ്തോലന്മാരുടെ ഗണത്തിൽ ഉള്ളവരല്ല.


പൂർണ്ണമായും ബൈബിൾ വാക്യങ്ങളെ മാത്രം അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ (Sola Scriptura) ചില പ്രധാന കാര്യങ്ങൾ വ്യക്തമാകുന്നു:

 

സഭാ നേതൃത്വവും പൗരോഹിത്യ പദവും:


പുതിയ നിയമത്തിൽ സഭാ നേതാക്കളെ (മൂപ്പന്മാർ, അധ്യക്ഷന്മാർ) സൂചിപ്പിക്കാൻ 'പുരോഹിതൻ' (Priest / Hiereus) എന്ന പദമല്ല ഉപയോഗിച്ചിരിക്കുന്നത്. പകരം, ക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളെയും ചേർത്ത് "രാജകീയ പുരോഹിതവർഗ്ഗം" (1 പത്രോസ് 2:9) എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിസ്തു മാത്രമാണ് ഏക മഹാപുരോഹിതൻ.


കൈവെയ്പിന്റെ അർത്ഥം:


പുതിയ നിയമത്തിൽ കൈവെയ്പ് എന്നത് ഒരു വ്യക്തിക്ക് പ്രത്യേക ദൗത്യം നൽകുന്നതിനോ, അനുഗ്രഹം പ്രാർത്ഥിക്കുന്നതിനോ, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ അംഗീകരിക്കുന്നതിനോ ഉള്ള അടയാളമായി ഉപയോഗിച്ചിരിക്കുന്നു (1 തിമോഥെയോസ് 4:14).


കൈവപ്പിന്റെ സത്യം


പത്രോസിൽ നിന്നോ മറ്റ് അപ്പസ്തോലന്മാരിൽ നിന്നോ തടസ്സമില്ലാത്ത കൈവെയ്പിലൂടെ മാത്രമേ ഒരാൾക്ക് ശുശ്രൂഷാവകാശം ലഭിക്കൂ എന്നൊരു കർശനമായ കൽപ്പനയോ നിർദേശമോ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല.


അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 13-ൽ കാണുന്നത് പരിശുദ്ധാത്മാവിന്റെ നിർദേശപ്രകാരം ഒരു പ്രാദേശിക സഭയിലെ പ്രവാചകന്മാരും അധ്യാപകരും ചേർന്ന് ബർന്നബാസിനെയും പൗലോസിനെയും സുവിശേഷ ദൗത്യത്തിനായി വേർതിരിക്കുന്നതാണ്. അതിനാൽ, ഒരു പ്രത്യേക കൈവെയ്പ് പരമ്പരയിലൂടെ മാത്രമേ പൗരോഹിത്യവും അധികാരവും കൈമാറ്റം ചെയ്യപ്പെടൂ എന്ന വാദം ബൈബിൾ വാക്യങ്ങളിൽ അധിഷ്ഠിതമല്ല. 


Prove Me Wrong: Ready to debate this topic with video recording.


Nithin A.F. 

Article No: 89

Theology 

www.NithinAF.blogspot.com

31/July/2026


No comments: