Article No. 80 ജൂതന്മാരും ക്രിസ്ത്യാനികളും

ജൂത വിരോധം ഭൂരിഭാഗവും തുടങ്ങുന്നത് ജൂത അസൂയയിൽനിന്നോ വ്യാജ വാർത്തകളിൽ നിന്നോ ആണ്. മനുഷ്യ ജീവിതത്തിൽ പല വിരോധവും തുടങ്ങുന്നത് അസൂയയിൽ നിന്നും ആണ്. ക്രിസ്ത്യാനികളും ജൂതന്മാരും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. തെറ്റിദ്ധാരണ മൂലമോ തെറ്റായ ദൈവശാസ്ത്ര പഠനം (റീപ്ലേസ്‌മെന്റ് തിയോളജി) മൂലമോ ആണ് ചില ക്രിസ്ത്യാനികൾ ജൂതന്മാരെ ശത്രുക്കളായി കാണുന്നത്. ബൈബിളിൽ പഴയ നിയമം ഇല്ലങ്കിൽ പുതിയ നിയമത്തിന് നിലനിൽപ്പ് ഇല്ലാത്തതുപോലെ; സത്യത്തിൽ ജൂതന്മാരും അവരുടെ ചരിത്രവും സംഭാവനകളും ഇല്ലങ്കിൽ ക്രൈസ്തവ വിശ്വാസം ഇല്ല. 

നമ്മുടെ നാട്ടിൽ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് യേശുവിനെ ജൂതന്മാർ ആണ് ക്രൂശിച്ചത് എന്നാണ്. പണ്ടും ഇപ്പോഴും ധാരാളം പ്രസംഗകരും അച്ചൻമാരും ജൂതവിരുദ്ധ ദൈവശാസ്ത്രം അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത് സംഭവിച്ചത്. യഥാർത്ഥത്തിൽ ചരിത്രപരമായി ആഴത്തിൽ പഠിച്ചാൽ യേശുവിനെ റോമാക്കാരാണ് കുരിശിലേറ്റിയത് എന്നും ചില ജൂത നേതാക്കന്മാർക്ക് യേശുവിനോട് വിരോധം ഉണ്ടായിരുന്നു എന്നും കാണാൻ കഴിയും. അതിന് മുഴുവൻ ജൂതന്മാരുടെ സമൂഹത്തെ കുറ്റം പറയുന്നത് ന്യായം അല്ല.


ഈ അടുത്ത കാലത്ത് ജൂതന്മാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പല വീഡിയോകളും ഫോട്ടോകളും ഫാക്ട് ചെക്ക് ചെയ്തപ്പോൾ; എല്ലാം തട്ടിപ്പും കൃത്രിമമായി ഉണ്ടാക്കിയതും ആയിരുന്നു. 


പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനമായ ജൂതക്രിസ്ത്യൻ മൂല്യങ്ങളുടെ ഉറവിടമായ ജെറുസലേമും ഇസ്രയേലും നില നിർത്താൻ വേണ്ടി ആണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണം. ദുരന്തമാണെങ്കിലും യുദ്ധം, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ അത്യാവശ്യം ആണ്. അല്ലങ്കിൽ തിന്മ ശക്തിയോടെ നന്മയെ കീഴ്പ്പെടുത്താൻ കാരണം ആകും. സ്വാതന്ത്ര്യം ഒരിക്കലും സൗജന്യം അല്ല; അതുകൊണ്ട് നന്മയും സംസ്കാരവും സ്വാതന്ത്ര്യവും വ്യക്തി സമത്വവും അന്തസും സംരക്ഷിക്കേണ്ടതായിട്ടുണ്ട്. പാശ്ചാത്യ സംസ്കാരത്തിൽ ഉടെലെടുത്ത ഈ മൂല്യങ്ങൾ ആണ് ലോകരാഷ്ട്രങ്ങളെ ആധുനികതയിലേക്ക് നയിച്ചത്. ആയതിനാൽ ജൂതക്രിസ്ത്യൻ മൂല്യങ്ങളിൽ ഊന്നിയുള്ള പാശ്ചാത്യ സംസ്കാരം ലോകത്തിൽ ശക്തമായി നിലനില്കേണ്ടതായിട്ടുണ്ട്. ജൂതരാഷ്ട്രവും ജൂതന്മാരും നശിക്കുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ അടിവേരു നശിക്കുന്നതിന് കാരണമാകും. 


ചില സാംസ്കാരിക വിരുദ്ധർ എതിർക്കുന്നു എങ്കിലും; ഭൂരിഭാഗം മുസ്ലിം, ക്രിസ്ത്യൻ, ജൂത രാഷ്ട്രങ്ങൾ ചേർന്ന് ‘അബ്രഹാം ഉടമ്പടി’ നടപ്പിലാക്കി ഈ മൂല്യങ്ങളെയും സംസ്കാരത്തെയും നിലറത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഈ മൂന്ന് മതങ്ങളും അബ്രഹാമിന്റെ മക്കൾ ആണ് എന്നത് ഒരു പ്രതീക്ഷ നൽകുന്നു.


ജൂതക്രിസ്ത്യൻ വിഭാഗങ്ങളുടെ ഇടയിൽ ഉള്ള അഭിപ്രായ വ്യത്യാസം പ്രധാനമായും യേശു ‘മിശിഹാ’ ആണോ അല്ലയോ എന്ന വിഷയവുമായി ബന്ധപ്പെട്ടാണ്. ബൈബിളിലെ പഴയനിയമ പ്രവചനങ്ങളിൽ യേശു കർത്താവിന്റെ ഒന്നാം വരവിൽ പ്രത്യക്ഷമായി നിറവേറാത്ത ഒന്നാണ് രാജകീയത്വം. ക്രിസ്ത്യാനികൾക്ക് യേശു കർത്താവ് രണ്ടാമത് വരുമ്പോൾ; ജൂതന്മാർക്ക് ആദ്യമായും വരും: ഇനി വരുമ്പോൾ എല്ലാ പ്രവചനവും പൂർണമാകും. ചേരേണ്ടതെല്ലാം കൂട്ടിച്ചേർക്കുകയും കളയേണ്ടതെല്ലാം തള്ളി കളയുകയും ചെയ്യും. അതാണ് യഥാർത്ഥ ക്ലൈമാക്സുകളുടെ ക്ലൈമാക്സ്.


Nithin A.F. 

No comments: