Article No. 78 തട്ടിക്കൂട്ട് ക്രിസ്ത്യാനി #1: ക്രിസ്ത്യാനിയുടെ ജാതി സ്നേഹം



നാടാൻമാർക്ക് തന്നെ വോട്ട് ചെയ്യണം എന്ന് ചിന്തിക്കുന്ന നാണമില്ലാത്ത ക്രിസ്ത്യാനികൾക്ക്

നിങ്ങൾ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ബൈബിളിനു വിരുദ്ധമായി ആണ്. ഒരു വ്യക്തിക്ക് ഒരേ സമയം നാടാനും ക്രിസ്ത്യാനിയും ആകാൻ ബൈബിൾ പ്രകാരം കഴിയില്ല. നിങ്ങൾ അങ്ങനെ ചെയ്യുന്നുവെങ്കിൽ നിങ്ങൾ ഒരു തട്ടിക്കൂട്ട് ക്രിസ്ത്യാനി ആണ്. അങ്ങനെ ചെയ്യുന്നത് പരസ്പര വിരുദ്ധവും യുക്തിരാഹിത്യവും ആണ്.


SIUC യും ബൈബിൾ പ്രകാരമുള്ള ക്രിസ്ത്യാനിയും ഇതേ പ്രശ്നം നേരിടുന്നുണ്ട്. നമ്മുടെ ഇന്ത്യൻ ഭരണഘടനയുടെ പരിമിതിയും പരാജയവും ആയ സംവരണ സംവിധാനം ഒരു ഗൗരവമായ തടസം തന്നെയാണ്. 


എന്നിരുന്നാലും ബൈബിൾ വിശ്വസിക്കുന്ന ക്രൈസ്തവർ എന്ന നിലയിൽ ജാതീയ വേർതിരിവുകൾ ക്രൈസ്തവ മൂല്യങ്ങൾമായി ഒന്നിച്ചു പോകില്ല എന്ന് വസ്തുത ഉൾകൊണ്ട് ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും യഥാർത്ഥ ക്രിസ്ത്യാനി ആവേണ്ടതായിട്ടുണ്ട്. 


പുതിയ തലമുറ പള്ളിയിലേക്ക് നോക്കുമ്പോൾ പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്ന ഈ പരസ്പര വിരുദ്ധത അവരെ എന്നെന്നേക്കുമായി പള്ളിയിൽനിന്നും ദൈവത്തിൽനിന്നും അകറ്റാൻ കാരണമാകുന്നു. മാത്രമല്ല, ഒരു വ്യക്തിക്ക് യഥാർത്ഥ ആത്മാഭിമാനം ഉണ്ടാകുന്നത് സംവരണത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അല്ല, പകരം സ്വന്തം കഴിവിലും കഠിന അധ്വാനത്തിലൂടെ ദൈവ പദ്ധതി വെളിപ്പെടുത്തുമ്പോൾ ആണ്.


അതുകൊണ്ട് ചിന്തിക്കുന്ന പക്വത ഉള്ള ക്രിസ്ത്യാനികൾ ഇത്‌ ഗൗരവമായി കാണേണ്ടതായിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്നും ചിലപ്പോൾ ഒക്കെ വരാറുള്ള നല്ല വിധികളിൽ ഒന്നാണ്, ഇത്തരത്തിൽ ഈയിടെ വന്നത്. ബൈബിൾ വായിക്കുകയും ബൈബിളിലേക്ക് മടങ്ങി വരുകയും ചെയ്യൂ, സുഹൃത്തേ…

#BackToBible


Nithin A.F. 

No comments: