ബൈബിൾ പ്രകാരം പള്ളിയിലെ അച്ചന്മാർ മദ്ധ്യസ്ഥ പ്രാർത്ഥന ചെയ്യുന്നത് തെറ്റാണ്. പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് സഭാ കമ്മിറ്റി അംഗങ്ങളോ സഭയിലെ മുതിർന്ന അംഗങ്ങളോ മാറിമാറി ആണ് മദ്ധ്യസ്ഥ പ്രാർത്ഥന നടത്തിയിരുന്നത്. ഇന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയുടെ കുത്തക അച്ചന്മാർ ഏറ്റെടുത്തിരിക്കുന്നു. ഇത് സഭാജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള തരികിട പരിപാടിയാണ്.
പല പള്ളികളിലും 10 മുതൽ 15 മിനിറ്റ് വരെ വളരെ വൈകാരികമായി കപട ആത്മാർത്ഥത നടിച്ചു നാടകീയമായി പ്രാർത്ഥിക്കുന്ന അച്ചന്മാരെ ആണ് കാണാൻ കഴിയുന്നത്. പ്രവർത്തിയുമായി ഒരു ബന്ധവും ഇല്ലാത്ത വിഷമയമായ അനുകമ്പ നിറഞ്ഞതാണ് അവരുടെ വാക്കുകൾ. അച്ചൻ കാര്യമായും ആത്മാർത്ഥമായും എന്തൊക്കെയോ ചെയ്യുന്നു എന്ന് പ്രതീതി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. കൂടാതെ ആകർഷണീയമായ വാക്കുകളും വചനങ്ങളുമൊക്കെ ദൈവത്തെ പഠിപ്പിക്കുന്നു എന്ന് തോന്നുമെങ്കിലും കേൾക്കുന്ന ജനങ്ങളിൽ ഒരു ഗും ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. മൈക്കിലൂടെ നാട്ടുകാരെ മുഴുവൻ കേൾപ്പിച്ചു ആണ് മദ്ധ്യസ്ഥ പ്രാർത്ഥന അച്ചൻ ചെയ്യുന്നത്. ഇത് ബൈബിളിന്റെ നിർദേശത്തിന് വിരുദ്ധമാണ്.
കൂട്ടമായുള്ള പ്രാർത്ഥനയോ മദ്ധ്യസ്ഥ പ്രാർത്ഥനയോ പാടില്ല എന്നല്ല, യേശുവാണ് ഏക മദ്ധ്യസ്ഥൻ. മാത്രമല്ല, ബൈബിളിൽ ഒരിടത്തും ഒരാളുടെ നേതൃത്വത്തിൽ കൂട്ടമായി പ്രാർത്ഥിക്കാനോ ഇത്തരത്തിലെ മദ്ധ്യസ്ഥ പ്രാർത്ഥനയോ നിർദ്ദേശിച്ചിട്ടില്ല. എന്നിട്ടും അച്ചന്മാർ ബൈബിളിനു വിരുദ്ധമായി അത് സ്വയം ഏറ്റെടുത്തു. അവർ മദ്ധ്യസ്ഥന്മാരായി ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിൽക്കുന്നവരായി ബൈബിളിനു വിരുദ്ധമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അവർക്ക് പണവും അധികാരവും ബഹുമാനവും പബ്ലിസിറ്റിയും കിട്ടാൻവേണ്ടി ഈ തരികിട പരിപാടി അവർ സ്വയം നേരിട്ട് ചെയ്യാൻ തുടങ്ങി.
വ്യക്തിപരമായതോ കുടുംബപരമായതോ ആയ കാര്യങ്ങൾ പള്ളിയിൽ പൊതുവായി പ്രാർത്ഥിക്കാൻ ബൈബിളിൽ ഒരു നിർദേശവും ഇല്ല. അവ രഹസ്യത്തിൽ ആണ് പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത്. പൊതുവായ ആവശ്യങ്ങൾ ആണ് പള്ളിയിൽ കൂട്ടായി പ്രാർത്ഥിക്കേണ്ടത്. ഇന്ന് പല ജീവിത പ്രശ്നങ്ങളും അച്ചന് വലിയ വരുമാന മാർഗ്ഗവും അധികാരവും ബഹുമാനവും പബ്ലിസിറ്റിയും നേടാനുള്ള വഴിയായിട്ടാണ് കാണുന്നത്. പള്ളികളിലെ പ്രാർത്ഥന വിഷയങ്ങളിൽ ബഹു ഭൂരിപക്ഷവും സോഷ്യൽ സ്റ്റാറ്റസ് ഉയർത്താനുള്ള വിഷയങ്ങൾ ആണ്. ഇതൊരു തട്ടിപ്പ് പരിപാടി തന്നെയാണ്.
നമ്മുടെ നാട്ടിൽ പെന്തെകോസ്ത് പാസ്റ്റർമാർ മാത്രമായിരുന്നു മദ്ധ്യസ്ഥൻ ചമഞ്ഞു പ്രാർത്ഥിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അച്ചന്മാർ ഇത് ഒരു കോളുള്ള പരിപാടി ആണെന്ന് മനസ്സിലാക്കിയപ്പോൾ അവരും തുടങ്ങി.
Nithin A.F.
Prove Me Wrong: Ready to debate this topic with video recording.

No comments:
Post a Comment