Article No. 69 നിരീശ്വരവാദവും റാഷണലിസ്റ്റുകളും

 

നിരീശ്വരവാശിയാണോ? റാഷണലിസ്റ് ആണോ?


ഫെമിനിസ്റ്റുകൾക്ക് സമൂഹത്തിൽ ഉള്ള ഗമയും പൊങ്ങച്ചവും കുറഞ്ഞതു പോലെ നിരീശ്വരവധികൾക്കും കുറഞ്ഞു എന്ന് തോന്നുന്നു. അപ്പോൾ ഈ അടുത്ത കാലത്തായി ചിലർ അവരെ സ്വയം വിളിക്കുന്നത് റാഷണലിസ്റ്കൾ (യുക്തിവാദികൾ) എന്നാണ്. എന്നാൽ യുക്തിവാദികൾ എന്ന് വിളിക്കുന്നതിനെക്കാൾ അവരെ റാഷണലിസ്റ്കൾ എന്ന് വിളിക്കാൻ അവർ ആഗ്രഹിക്കുന്നതിന്റെ പിന്നെലെ ഉദ്ദേശം ഗമയും പൊങ്ങച്ചവും അല്ലാതെ വേറെ ഒരു സംഗതിയും ഇല്ല. ചുരുക്കി പറഞ്ഞാൽ അധികം ഡെക്കറേഷൻ ഒന്നും വേണ്ട റാഷണലിസ്റ് എന്നാൽ 'യുക്തിവാദി' അത്രയേ ഉള്ളു. 


തിയോറിറ്റിക്കലി, യുക്തിവാദവും നിരീശ്വരവാദവും വ്യത്യസ്ത നിർവചനങ്ങൾ ആണെങ്കിലും ഇന്ന് ഭൂരിഭാഗം ആൾക്കാരും ഒന്നിച്ചു കൊണ്ടു പോകുന്നവർ ആണ്. ഈ ഒന്നിച്ചു കൊണ്ടുപോകുന്നത് തന്നെയാണ് ഏറ്റവും വലിയ യുക്തിരാഹിത്യവും. കോംപ്ലക്സ് ആയ കാണാൻ സാധിക്കുന്ന ഈ ലോകത്തിന്റെ ആഴത്തിലും പിന്നിലും ഒന്നുമില്ല എന്ന് വിശ്വസിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യം. 


ഒബ്ജെക്റ്റീവ് മൊറാലിറ്റിയെ റാഷണലിറ്റിയെക്കാളും പ്രാധാന്യത്തോടെ പരിഗണിച്ചില്ലങ്കിൽ സത്യവും യാഥാർഥ്യവും മനസ്സിലാക്കുന്നതിൽ വീഴ്ചയും ബുദ്ധിമുട്ടും വരും. ദൈവം എന്ന അളവുകോൽ ഇല്ലാതെ ഒബ്ജെക്റ്റീവ് മൊറാലിറ്റി സാധ്യമല്ല. 


റാഷണലിസ്റ് അഥവാ യുക്തിവാദിയുടെ വാദം ദൈവം ഇല്ല എന്നാണെങ്കിൽ ഒന്നുകിൽ ദുർബലമായ ആയ വാദം ആയിരിക്കും. അല്ലെങ്കിൽ ദൈവത്തെ തെറ്റായി മനസ്സിൽ ആക്കിയത് കൊണ്ടായിരിക്കും. അല്ലാതെ സ്‌ട്രോങ് ആയ വാദം ഉള്ള നിരീശ്വരവാദിയായ യുക്തിവാദി എന്നൊന്നില്ല.


ആയതിനാൽ ഒരു യഥാർത്ഥ സത്യസന്ധമായ റാഷണലിസ്റ്ന് നിരീശ്വരവാദി ആകാൻ കഴിയില്ല. ദൈവത്തെ തള്ളികളയുന്ന റാഷണലിസ്റ്കൾ ഒന്നുകിൽ പഠിച്ച കള്ളന്മാർ ആണ് അല്ലങ്കിൽ അവർ തള്ളിക്കളയുന്നത് എന്തെന്ന് അവർ അറിയുന്നില്ല. അതുകൊണ്ട് നിരീശ്വരവാദം എന്ന കുറ്റിയിൽനിന്നും റാഷനിലിസ്റ്റ്കൾ സ്വയം അഴിഞ്ഞു സ്വാതന്ത്രരാകേണ്ടതായിട്ടുണ്ട്. 


Nithin A.F.

No comments: