Article No. 68 തദ്ദേശ തിരഞ്ഞെടുപ്പ് സംവരണം

 

താമസിയാതെ പുരുഷന്മാർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയാതെ ആവും. 


50% സ്ത്രീ സംവരണം സ്വാഭാവിക നീതിക്കും സാമാന്യ ബോധത്തിനും എതിരാണ്. 50% സ്ത്രീകൾക്കായി സംവരണം ചെയ്യുകയും ബാക്കി 50 % പുരുഷന്മാർക്കായി നിശ്ചയിക്കാതെ ഇരിക്കുന്നത് വഴി. ഈ വർഷം 39,604 സ്ത്രീകൾ മത്സരിക്കുമ്പോൾ 36,027 പുരുഷന്മാർ മാത്രമേ ഉള്ളു. പുരുഷമാരെക്കാൾ 3,577 സ്ത്രീകൾ കൂടുതൽ. 


2020 ൽ 39,204 പുരുഷന്മാർ മത്സരിച്ചപ്പോൾ 35,798 സ്ത്രീകൾ ആണ് മത്സരിച്ചത്. അപ്പോൾ 3,406 പുരുഷന്മാർ അധികം ആയിരുന്നു. ഈ വർഷം മുതൽ കാണുന്ന പുരുഷന്മാർ കുറയുന്ന ട്രെൻഡ് തീർച്ചയായും വരും വർഷങ്ങളിൽ തുടരുകയും, താമസിയാതെ പുരുഷന്മാർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയാതെ ആവുകയും ചെയ്യും. 


സ്ത്രീകൾ മെറിറ്റ് അനുസരിച്ച് മത്സരിച്ചു ജയിച്ചു വരുന്നതിന് ഞാൻ എതിരല്ല. പക്ഷെ ദീർഘവീക്ഷണം ഇല്ലാത്ത സംവരണ നിയമങ്ങളും ജൻഡർ ന്യൂട്രൽ അല്ലാത്ത നിയമങ്ങളും ഇന്ത്യയിൽ തിരുത്തപ്പെടുന്നതിന് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ചർച്ച അത്യാവശ്യം ആണ്. അല്ലങ്കിൽ വരും തലമുറയിലെ ആണ്കുട്ടികൾ സംഘടിത വിവേചനത്തിന് ഇരകൾ ആയി തീരുമെന്നതിന് ഒരു തർക്കവുമില്ല. 


Nithin A.F.

No comments: