ബൈബിളിനെ വളച്ചൊടിച്ചു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച 'ദശാംശം' എന്ന സെപ്തംബർ ലക്കം ലേഖനത്തിലെ തട്ടിപ്പുകൾ വിലയിരുത്തുന്നു.
1. ബൈബിളിൽ ഒരിടത്തും മാസംതോറും ദശാംശം കൊടുക്കാൻ പറഞ്ഞിട്ടില്ല. പണമായി ദശാംശം കൊടുക്കാനും പറഞ്ഞിട്ടില്ല.
2. യാക്കോബ് പറയുന്നത് ദൈവം ആശീർവദിച്ചാൽ മാത്രം... ദശാംശം തരും എന്നാണ്.
3. മലാഖിയിൽ പറഞ്ഞിരിക്കുന്നത് യിസ്രായേൽ പുരുഹിതന്മാരോടുള്ള കല്പനയായിട്ടാണ്. മാത്രമല്ല ഇവിടെ ദശാംശം അർപ്പിക്കാൻ പറഞ്ഞിരിക്കുന്നത് ആഹാരമായിട്ടാണ്. പണമായി അല്ല.
4. സാധാരണക്കാരായ വിശ്വാസികളുടെ പണം അടിച്ചുമാറ്റാനുള്ള പരിപാടിയാണ്.
5. പള്ളിയിലെ പുരോഹിതന് ദശാംശം പൂർണമായും കൊടുക്കണം എന്നത് തട്ടിപ്പാണെന്നു വ്യക്തമാണ്.
6. പള്ളിയിൽ കൊണ്ട് പണം കൊടുത്തു ദശാംശം നിറവേറ്റാൻ ബൈബിൾ പറയുന്നില്ല.
7. പുതിയ നിയമ സഭയ്ക്ക് പൗരോഹിത്യം ഇല്ലാത്തതു പോലെ ദശാംശവും ഇല്ല.
1. ബൈബിളിൽ ഒരിടത്തും മാസംതോറും ദശാംശം കൊടുക്കാൻ പറഞ്ഞിട്ടില്ല. മാത്രമല്ല അബ്രഹം ദശാംശം മൽക്കീസേദക്കിനു കൊടുത്തത് ഒരു തവണ മാത്രമാണ്. അവ അബ്രഹാം യുദ്ധത്തിൽ വീണ്ടെടുത്ത വസ്തുക്കൾ ആയിരുന്നു. അല്ലാതെ സ്വയം സമ്പാദിച്ച വരുമാനത്തിൽ നിന്നും കൊടുത്തു എന്നല്ല ബൈബിളിൽ പറയുന്നത്. അവ കന്നുകാലികളായോ, ഭക്ഷണമായോ, അല്ലങ്കിൽ ജനങ്ങൾ പ്രയോജനപ്പെടുത്തിയ മറ്റുസാധനങ്ങളോ ആയിരിക്കാം. അല്ലാതെ പണമായി കൊടുത്തതായി അവിടെ സൂചിപ്പിച്ചിട്ടില്ല. അബ്രാഹമിനോട് ദശാംശം കൊടുക്കാൻ ആരും പറഞ്ഞിരുന്നില്ല. പകരം അബ്രഹാം സ്വയം താൽപ്പര്യമായി സമ്മാനമായി കൊടുത്തു. ഉല്പത്തി മുതൽ അബ്രഹാമിന്റെ കാലത്തു മുതൽ പണം ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുമുണ്ട്. എന്നിട്ടും പണം ദശാംശം കൊടുത്തതായി കാണുന്നില്ല.
2. യാക്കോബ് (ഉല്പത്തി: 28: 20-22) പറയുന്നത് ദൈവം ആശീർവദിച്ചാൽ മാത്രം... ദശാംശം തരും എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ ദശാംശം കൊടുത്താൽ അനുഗ്രഹിക്കും എന്നല്ല.
3. മലാഖിയിൽ (3:3-10) പറഞ്ഞിരിക്കുന്നത് യിസ്രായേൽ പുരുഹിതന്മാരോടുള്ള കല്പനയായിട്ടാണ് (2:1). മാത്രമല്ല ഇവിടെയും പണമായി അല്ല ദശാംശം അർപ്പിക്കാൻ പറഞ്ഞിരിക്കുന്നത്; ആഹാരമായി ആണ്. ഇവിടെ പള്ളിയിൽ കൊണ്ടുവരാനല്ല; മൂലഭാഷയിൽ ദേവാലയത്തിലെ Store House എന്ന പദമാണ് കാണുന്നത്. അല്ലാതെ ഇന്നുകാണുന്ന പോലെ പള്ളിയിൽ പണമായി കൊണ്ടുവരനല്ല പറഞ്ഞിരിക്കുന്നത്.
4. ക്രൈസ്തവ ദീപികയിലെ ലേഖനത്തിൽ "നമുക്ക് വരുമാനമാർഗമായി കിട്ടുന്ന പണം, ദ്രവ്യം, സമ്പത്ത് എന്തുതന്നെ ആയാലും എത്രയായാലും അതിന്മേൽ സാത്താന്റെ അവകാശം ഉണ്ട്..." എന്ന് വാദിക്കുന്നു. ഇത് ബൈബിളിനെ അടിസ്ഥാനമാക്കിയല്ല പറയുന്നത്. പൂർണമായും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ്. മാത്രമല്ല അങ്ങനെ പ്രചരിപ്പിച്ചു സാധാരണക്കാരായ വിശ്വാസികളുടെ പണം അടിച്ചുമാറ്റാനുള്ള പരിപാടിയാണ്.
5. പുതിയനിയമ സഭയിൽ എല്ലാ വിശ്വാസിളും പുരോഹിതന്മാരായിരിക്കെ "പള്ളിയിലെ പുരോഹിതന് ദശാംശം പൂർണമായും കൊടുക്കണം" എന്ന് ക്രൈസ്തവ ദീപികയിലെ ലേഖനത്തിൽ വാദിക്കുന്നത് വഴി; ഈ ലേഖനത്തിന്റെ ഉദ്ദേശം തട്ടിപ്പാണെന്നു വ്യക്തമാണ്.
6. പുതിയ നിയമ ക്രൈസ്തവ വിശ്വാസികൾക്ക് ബൈബിൾ പ്രകാരം ആവശ്യത്തിൽ ഇരിക്കുന്നവരെ സഹായിക്കാൻ നേരിട്ട് വ്യക്തിപരമായി രഹസ്യത്തിൽ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അല്ലാതെ പള്ളിയിൽ കൊണ്ട് പണം കൊടുത്തു പള്ളി വഴി ഒരുകാര്യവും ചെയ്യിക്കാൻ ബൈബിൾ പറയുന്നില്ല.
7. ക്രൈസ്തവ ദീപികയിലെ ലേഖനം പറയുന്നത്: ദരിദ്രരെ സഹായിക്കുന്നതും ചാരിറ്റി ചെയ്യുന്നതും മറ്റുള്ളവരെ സഹിയ്ക്കുന്നതും ദശാംശം അല്ല എന്നും, നമ്മുടെ ധനത്തിന്റെ പത്തിൽ ഒന്ന് പള്ളിയിൽ പുരോഹിതന് പൂർണമായും കൊടുക്കണം എന്നും പറയുന്നു. ബൈബിളിൽ ഒരടിസ്ഥാനവും ഇല്ല എന്ന് മാത്രമല്ല; ബൈബിളിനെ ദുർവ്യാഖാനം ചെയ്ത് ഭൂലോക തട്ടിപ്പു നടത്തുകയാണ് ചെയ്യുന്നത്. പുതിയ നിയമ സഭയ്ക്ക് പൗരോഹിത്യം ഇല്ലാത്തതു പോലെ ദശാംശവും ഇല്ല.
സത്യത്തെ സ്നേഹിക്കുന്ന ബൈബിൾ അധിഷ്ഠിത ക്രിസ്ത്യാനികളുമായി ഈ വിഷയങ്ങളെക്കുറിച്ച് ചർച്ച (debate) ചെയ്യാൻ (വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടെ ആണെങ്കിൽ) ഞാൻ പൂർണ്ണമായും തയ്യാറാണ്. എന്റെ മുഴുവൻ പേര് ഓൺലൈനിൽ തിരയുന്ന ആർക്കും എന്നെ കണ്ടെത്താനാകും.
ദൈവം നിങ്ങളെയും കുടുംബത്തെയും സഭയെയും അനുഗ്രഹിക്കട്ടെ.
നിതിൻ എ.എഫ്. (Nithin A. F.)

No comments:
Post a Comment