Article No. 62. ഏകാന്തതയും അർത്ഥമില്ലാത്ത ജീവിതവും World Mental Health Day 2023

നാം വീണ്ടും ഒരു ലോക മാനസീക ആരോഗ്യദിനം ആചരിക്കുകയാണെല്ലോ. 'മാനസീക ആരോഗ്യം ഒരു സാർവത്രികമനുഷ്യാവകാശമാണ്എന്നതാണ് ഈവർഷത്തെ ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചിരിക്കുന്ന പ്രമേയംഅവസരത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യവിഷാദംഉത്കണ്ഠനിരാശ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ പറ്റിചർച്ചചെയ്യേണ്ടതും പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതും അത്യാവശ്യമാണ്ഇവയെല്ലാം എല്ലാകാലത്തും ചെറിയ അളവിൽലോകത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു എങ്കിലും  അടുത്തകലത്തായി ഇവയുടെ നിരക്ക് വർദ്ധിച്ചു വരുന്നതായിആണ് കാണുന്നത്

 

നാം ജീവിക്കുന്ന  കാലഘട്ടം ചരിത്രപരമായി മുൻപ് ജീവിച്ചിരുന്ന ഏത് മനുഷ്യരെക്കാളും ഉയർന്ന ജീവിത നിലവാരമാണ്എല്ലാവർക്കും പ്രധാനം ചെയ്യുന്നത്എന്നാൽ മനുഷ്യരുടെ ജീവിത സുസ്‌ഥിതി എക്കാലത്തേക്കാളും താഴ്ന്ന അവസ്ഥയിലാണ്ആത്മഹത്യവിഷാദംഉത്കണ്ഠനിരാശ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുടെ നിരക്കിലെ വർദ്ധനയുടെ  പ്രധാനകാരണം ഏകാന്തതയും അർത്ഥരഹിതമായ ജീവിതവും ആണ്ഇവ ജീവിതം യന്ത്രികമാക്കുകയും തുടർന്ന് ജീവിതം മടുപ്പിലേക്കുപോകുകയും ചെയ്യുന്നുപിന്നീട് എന്ത് ചെയ്താലും സന്തോഷം കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുകൂടാതെജീവിതത്തെ കുറിച്ചും ലോകത്തെക്കുറിച്ചും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത നവീന ആശയങ്ങൾ നടപ്പിലാക്കാൻശ്രമിച്ചിട്ട് പ്രായോഗികമായി പരാജയപ്പെടുമ്പോൾ ധാരാളം ആൾക്കാർ നിരാശയിലേക്കു പോകുന്നു.

 

ജപ്പാൻയു.ക്കെമുതലായ രാജ്യങ്ങൾ ഇതിനോടകം തന്നെ ജനങ്ങളുടെ ഏകാന്തതയെ മറികടക്കാൻ ആവശ്യമായ നടപടികൾസ്വീകരിക്കാൻ മന്ത്രിസഭയിൽ മന്ത്രിയെ ഉൾപ്പെടുത്തിയിട്ടുണ്ട് (മിനിസ്റ്റർ ഓഫ് ലോൺലിനെസ്സ്). അതായത് ഏകാന്തതവർദ്ധിച്ചുവരുന്ന ഒരു സാർവത്രീക പ്രശ്‌നം തന്നെയാണ്മിക്കവാറും മനുഷ്യരൊക്കെ ഇന്ന് ആൾക്കൂട്ടത്തിൽ തനിയെ എന്നഅവസ്ഥയിലാണ്സാമൂഹിക മാധ്യമങ്ങൾ മനുഷ്യരെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ആത്മാർത്ഥമായി അടുപ്പിക്കുന്നില്ല.

 

സമൂഹ മാധ്യമങ്ങളിലെ മിക്കവാറും പോസ്റ്റുകൾ യഥാർത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നത് അല്ലാത്തത് കൊണ്ട് തന്നെ പലരുംകൃത്രിമമായി സാമൂഹിക അംഗീകാരം നേടാൻ ശ്രമിക്കുന്നുഇതിനുവേണ്ടി  ഫിൽറ്റർ ചെയ്ത ഫോട്ടോകളും മറ്റുംഉപയോഗിക്കുന്നത് ഇന്ന് സർവസാധാരണമാണ്ഇത്തരത്തിൽ തുടർച്ചയായി പോസ്റ്റ് ചെയ്യുമ്പോൾ കുറേനാൾ കഴിയുമ്പോൾഅവരവർക്ക് തന്നെ മനസ്സിൽ മടുപ്പ് തോന്നിത്തുടങ്ങുംകാരണംഅവർ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുംതമ്മിൽ ഉള്ള വൈരുധ്യം എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചാലും സത്യവും യാഥാർഥ്യവും പുറത്തുവരാൻ ശ്രമിച്ചുകൊണ്ടേയിരിക്കുംഇത് അവരിൽ വലിയ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു

 

കൂടാതെ ഇത്തരത്തിൽ മുന്നോട്ട് പോകുമ്പോൾ മറ്റുവ്യക്തികളുമായി ആത്മാർഥമായി ബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് നേരിടുംസാമൂഹിക മാധ്യമങ്ങൾ  പ്രശനം ഗുരുതരമാക്കി എന്നതാണ് വസ്തുതആയതിനാൽ നേരിട്ടുള്ള വ്യക്തിബന്ധങ്ങൾപ്രതേകിച്ചും ദാമ്പത്തിക - കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കിയാലേ  ഏകാന്തത പരിഹരിക്കാൻ സാധിക്കുകയുള്ളുഅതുപോലെ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള അന്തരം പൂർണമായും ഒഴുവാക്കേണ്ടതാണ്അതായത് സത്യസന്ധരാവുക

 

പല ഉത്തരാധുനിക ജീവിത സാമൂഹിക ആശയങ്ങളും താൽകാലിക ആനന്ദങ്ങളിൽ കേന്ദ്രീകരിച്ചവയാണ്ദീർഘകാലഅടിസ്ഥാനത്തിൽ അപ്രായോഗികവും ജീവിത അർത്ഥരാഹിത്യവും നിറഞ്ഞതാണ്ഇവകാരണംധാരാളം ആൾക്കാർജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയാതെ പോകുന്നുഇവിടെയാണ് സ്വമനസ്സാലെയുള്ള ഉത്തരവാദിത്ത നിർവഹണവുംജീവിതത്തിന്റെ അർത്ഥവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യംനമ്മുടെ അവകാശങ്ങളെ കുറിച്ചും ഇല്ലായ്മകളെ കുറിച്ചുംകുറവുകളെ കുറിച്ചും ചിന്തിച്ചും പറഞ്ഞും കുറ്റപെടുത്തിയും സമയങ്ങളും അവസരങ്ങളും നഷ്ടപ്പെടുത്താതെ സ്വമനസ്സാലെയുള്ളഉത്തരവാദിത്ത നിർവഹണം കൊണ്ട് ജീവിതത്തിൽ അർത്ഥം ഉണ്ടാക്കുന്നതിന് സഹായിക്കും

 

ഇത്തരത്തിൽ ജീവിതം കുറേക്കൂടെ അർത്ഥവത്തും പ്രവർത്തന നിരതവും ആക്കി കൂടുതൽ മാനസീക ആരോഗ്യം കൈവരിക്കാൻഎല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

 

Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

Email: nithinaf@gmail.com

www.nithinaf.blogspot.com

No comments: