Article No. 59 പുതിയ അദ്ധ്യായന വർഷംഫലപ്രദമാക്കാൻ

ഒരു പുതിയ അദ്ധ്യായന വർഷംകൂടി ആരംഭിക്കുക ആണല്ലോ; അവസരത്തിൽ വർഷം എങ്ങനെ ഫലപ്രദമാക്കാംഎന്നതിനെ ആസ്പദമാക്കി ചില കാര്യങ്ങൾ സൂചിപ്പിക്കാം. കോവിഡിനും ലോക്‌ടൗണിനും ശേഷം വിദ്യാർത്ഥികൾ കൂടുതൽസങ്കീർണമായ പ്രതിസന്ധികൾ ആണ് അഭിമുഖീകരിക്കുന്നത്. പലമാതാപിതാക്കളും അവ എങ്ങനെ കൈകാര്യം ചെയ്യണംഎന്നോർത്തു ആശങ്കപ്പെടാറുണ്ട്. മനസികാരോഗ്യപരമായി  ചിന്തിക്കുമ്പോൾ ആധുനീക സമൂഹം മുന്നോട്ടു വയ്ക്കുന്ന പലആശയങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ മിക്കവാറും കുട്ടികളെപ്രതികൂലമായി ബാധിക്കുന്നവയാണ്. ഇവ താല്കാലികമായുംഹ്രസ്വകാല അടിസ്ഥാനത്തിലും കൗമാരക്കാരെ പെട്ടെന്ന്ആകർഷിക്കുകയും വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെഅവയിൽ പെട്ടുപോകയും ചെയ്യുന്നത് ഇന്ന് സർവസാധാരണമായസംഭവങ്ങൾ ആണ്. അപക്വമായ  പ്രണയ ബന്ധങ്ങൾ, മയക്കുമരുന്നു, മൊബൈൽ-ഇന്റർനെറ്റ് ഉപയോഗം, ജങ്ക് ഫുഡിന്റെഉപയോഗം, വാശി, തുടങ്ങിയവ കുട്ടികളിൽ വളരെ ദോഷകരമായരീതിയിൽ കൂടിവരുന്നു

 

  1. ഫാമിലി ടൈം കണ്ടെത്തുക

          പല മാതാപിതാക്കളും പല കാര്യങ്ങളിൽ തിരക്കുമായിനടക്കുന്നവരാണ്. അവർ സാധാരണ  പറയുന്നത്കുട്ടികൾക്കുവേണ്ടുന്നതെല്ലാം വാങ്ങി കൊടുക്കുന്നുഎന്നാണ്. എന്നാൽ കുട്ടികൾക്ക് എന്ത്‌വാങ്ങികൊടുക്കുന്നതിലും പ്രധാനം അച്ഛനും അമ്മയുംഅവരോടൊപ്പം സമയം ചിലവഴിക്കുക എന്നതാണ്. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ മുതൽമൂന്ന് മണിക്കൂർ വരെ എല്ലാ കുടുംബ അംഗങ്ങളുംഒരുമിച്ചിരുന്നു സംസാരിക്കുന്നതിനും കാര്യങ്ങൾ ചർച്ചചെയ്യുന്നതിനും സന്തോഷിക്കുന്നതിനും സമയം കണ്ടെത്തണം. അവിടെ ആണ് ജീവിതം ഉണ്ടാകുന്നത്; അല്ലാതെ എന്തിനോ വേണ്ടി എപ്പോഴും ഓടിനടക്കുന്നതിൽ അല്ല. കുട്ടികൾക്ക് പറയാനുള്ളത്കേൾക്കാനും ജീവിതമൂല്യങ്ങൾ പറഞ്ഞുകൊടുക്കാനുംഉള്ള ഒരു വേദികൂടിയാണ് ഇത്. ഇത് മാതാപിതാക്കൾചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും അത്ഏറ്റെടുക്കുകയും കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യും

 2. കുട്ടികളുടെ പ്രത്യേകതകൾ അറിയുക

               കൗമാരക്കാരായ കുട്ടികൾ കൂടുതലും വളരെയേറെഊർജസ്വലരും ആവേശം കൂടുതൽ ഉള്ളവരും വലിയജിജ്ഞാസ ഉള്ളവരും എടുത്തുചാടി കാര്യങ്ങൾചെയ്യുന്നവരും ആണ്. യഥാർത്ഥത്തിൽ ഇവയെല്ലാംകൂടിച്ചേരുമ്പോൾ അപകടകരമായസാഹചര്യത്തിലേക്ക് ആണ് എത്തുക. ഇവ നമുക്ക്പൂർണ്ണമായും കണ്ടില്ല എന്ന് നടിക്കാനോ പൂർണമായുംവിലക്കാനോ സാധിക്കുക ഇല്ല. ആയതിനാൽ, മാതാപിതാക്കൾ വിവേകപൂർണമായി കുട്ടികളെഅറിഞ്ഞു ഇടപെടേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ കുട്ടികളുടെ കഴിവുകൾ  കൂടുതൽക്രിയേറ്റിവ്‌ ആണോ ഇന്റലിജന്റ് ആണോ എന്ന്കഴിവതും നേരത്തെ മനസിലാക്കാൻ വേണ്ടിശ്രമിക്കുക. കാരണം, ക്രിയേറ്റിവ്‌ ആയകുട്ടികൾമത്സരപരീക്ഷകളിൽ പിന്നോക്കം പോകാൻ സാധ്യതഉണ്ട്. അവർക്ക് അനുയോജ്യമായ  മറ്റു മേഖലകൾകണ്ടെത്താൻ  പ്രോത്സാഹിപ്പിക്കുക. അല്ലാതെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക

2. കൂട്ടുകാരെ അറിയുക

                കുട്ടികളെ സംബന്ധിച്ചടത്തോളം സാമൂഹികഇടപെടലുകളും ബന്ധങ്ങളും അത്യാവശ്യമാണ്. ആയതിനാൽ, മക്കളുടെ കൂട്ടുകാർ ആരൊക്കെയെന്ന്അറിയാൻ വേണ്ടി ശ്രമിക്കുക. പ്രത്യേകിച്ച്  ഏറ്റവുംഅടുത്ത കൂട്ടുകാരെയും അവരുടെ വീട്ടുകാരെയുംകുറിച്ച് അറിയുകയും അവരുമായി സംസാരിക്കുകയുംഒരു നല്ല ബന്ധം നിലനിർത്താനും വേണ്ടി ശ്രമിക്കുക. ഇത് തെറ്റായ കൂട്ടുകെട്ടുകളിൽ കുട്ടികളെരക്ഷിക്കുന്നതിന് സാധിക്കും

 

3. മൊബൈലും ഇന്റർനെറ്റും

         ഒരു സ്കൂൾ കുട്ടിയെ സംബന്ധിച്ചടത്തോളംസ്വന്തമായി മൊബൈൽ ഫോണിന്റെ ആവശ്യം ഇല്ല. സ്‌കൂളിലെ വിവരങ്ങൾ അറിയാൻ അച്ഛന്റെയോഅമ്മയുടേയോ ഫോൺ വഴി അറിയുന്നത് ആണ് നല്ലത്. കമ്പ്യൂട്ടർ, ടാബ്  തുടങ്ങിയ ഉപകരണങ്ങൾഎല്ലാവർക്കും കാണും വിധം ഹാളിൽ ക്രമീകരിക്കാൻശ്രദ്ധിക്കുക. രാത്രി സ്ഥിരമായി വൈകിഉറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം


4. വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുക

         കുട്ടികളെ കൊണ്ട്  സ്വന്തമായി വസ്ത്രം പോലുംഅലക്കിക്കാൻ  മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. ഏപ്പൊഴും പഠിക്കൂ പഠിക്കൂ എന്ന്പറഞ്ഞുകൊണ്ടിരിക്കും. വീട്ടിൽ ചെയ്യേണ്ട ജോലികളുംസ്വന്തം കാര്യങ്ങളും പരമാവധി ചെയ്യിപ്പിക്കുക. ഇവകുട്ടികളിൽ ജീവിതത്തെ കുറിച്ച് ഒരു യാഥാർഥ്യബോധം ഉളവാകുന്നതിനു കാരണമാകും

 

മാതാപിതാക്കൾ നല്ല മാതൃകയും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവർ ആണെങ്കിൽ മാത്രമേ കുട്ടികളെയും  നല്ല രീതിയിൽ വളർത്താൻസാധിക്കുകയുള്ളു. പിതാവും മാതാവും തമ്മിൽ നല്ലഐക്യവും ബന്ധവും അത്യാവശ്യമാണ്. കുട്ടികളെശരിയായി എത്ര നേരത്തെ അച്ചടക്കത്തോടെപരിശീലിപ്പിക്കുന്നുവോ അത്രയും നല്ല കുട്ടികൾആവാനുള്ള സാധ്യത കൂടുതൽ ആണ്. ഓർക്കുക, കുട്ടികളെ നല്ല ജീവിത മൂല്യങ്ങൾ പരിശീലിപ്പിക്കേണ്ടത്സമൂഹമോ സ്കൂളോ ഗവണ്മെന്റോ അല്ല. അത്മാതാപിതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ടകർത്തവ്യമാണ്. നല്ല ഒരു അദ്ധ്യായന വർഷം നേരുന്നു

 

 

Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

Email: nithinaf@gmail.com 

No comments: