Article No. 58. പോസിറ്റീവ് സൈക്കോളജി

സൈക്കോളജി എന്ന് കേൾക്കുമ്പോൾ കൂടുതൽ ആൾക്കാരുടെയും മനസിലേക്ക് കടന്നുവരുന്നത് പല സിനിമയിലും കണ്ടരംഗങ്ങൾ ആണ്അത് ചിലപ്പോൾ മാനസീക രോഗങ്ങളുമായി ബന്ധപ്പെട്ടത് ആവാം അല്ലങ്കിൽ ഹിപ്നോട്ടിസവും ആയിബന്ധപ്പെട്ട രംഗങ്ങൾ ആവാംഇതെല്ലാം തന്നെ സൈക്കോളജിയെക്കുറിച്ചു ഒരു നെഗറ്റീവ് കാഴ്ചപ്പാട് ലോകമെങ്ങും ജനങ്ങളുടെഇടയിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുത ആണ്യഥാർത്ഥത്തിൽ സൈക്കോളജി സഹായിക്കുന്നത് മാനസീകരോഗം ഉള്ള ആൾക്കാരെ മാത്രം അല്ലജീവിതത്തിന്റെ എല്ലാ തുറകളിലും ജീവിതത്തെ കുറേക്കൂടെ മെച്ചപ്പെടുത്താൻസഹായിക്കുന്നുഇത് സാധ്യമായി തീരുന്നത് സ്വന്തം പേഴ്സണാലിറ്റി കുറേക്കൂടെ ആധികാരികമായി മനസിലാക്കുന്നതിലൂടെആവാംബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആകാംജീവിതത്തെ കുറിച്ച് ഇൻസൈറ്റ്‌ ആഴത്തിൽ ഉണ്ടാക്കുന്നത് കൊണ്ടാവാംജീവിതം കുറെ കൂടെ പ്രവർത്തന നിരതവും കാര്യക്ഷമവും ആക്കുന്നതിനു വേണ്ടി ആവാംഇങ്ങനെ നമ്മുടെ ജീവിതത്തെഫലപ്രദമായി ജീവിക്കുന്നു എന്ന് ബോദ്യപ്പെടുത്തുന്ന എന്തും പോസിറ്റീവ് സൈക്കോളജിയുടെ ഭാഗം ആകാംവ്യക്തിപരമായുംസാമൂഹികമായും ഒരു വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ്സൈക്കോളജി

 

സൈക്കോളജിയുടെ ചരിത്രത്തിൽ ആധുനീകമായ ഒരു മേഖല ആണ് പോസിറ്റീവ് സൈക്കോളജി.  1998  അമേരിക്കൻസൈക്കോളജിക്കൽ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ സെലിഗ്മൻ ആണ് ആദ്യമായി പോസിറ്റീവ്സൈക്കോളജി എന്ന പ്രയോഗം നടത്തിയത്ഇത് നിലവിൽ ഉണ്ടായിരുന്ന മാനസീക രോഗങ്ങളിൽ ഊന്നിയുള്ള സമീപനംമാറുകയും എല്ലാ ആൾക്കാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ സൈക്കോളജിയെ ജനകീയം ആക്കുകയും ചെയ്തുഇന്ന്അഡോളസെന്റ്പ്രീമാരിറ്റൽ കൗൺസിലിങ് തുടങ്ങി ജെറിയാട്രിക് കെയർ വരെ ധാരാളം ആൾക്കാർ സൈക്കോളജിപ്രയോജനപ്പെടുത്തി വരുന്നുഇതു കൂടുതൽ ആൾക്കാരിലേക്ക്  ഇനിയും എത്തേണ്ടതായിട്ടുണ്ട്അത് അവരുടെ ജീവിതംകൂടുതൽ ഫലപ്രദമാക്കുന്നതിനു സാധിക്കും

 

കൂടുതൽ ആൾക്കാരും ഇന്ന് ശ്രമിക്കുന്നത് ജീവിത നിലവാരം മാത്രം ഉയർത്തുന്നതിനുവേണ്ടിയാണ്അത് അവരിൽ ജീവിതസഫലീകരണവും സംതൃപ്തിയും  ഉണ്ടാക്കും എന്ന് തെറ്റായി ധരിച്ചുകൊണ്ടാണ് ലോകത്തിൽ ജീവിക്കുന്നത്യഥാർത്ഥത്തിൽജീവിത സഫലീകരണവും സംതൃപ്തിയും ഉണ്ടാകുന്നത് ജീവിത മൂല്യങ്ങൾ ഉയർത്തുമ്പോൾ ആണ്സാമ്പത്തിക വരുമാനംവർദ്ധിക്കുന്നതിനനുസരിച്ച് സന്തോഷം ഉയരുന്നത് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ (ആഹാരംവസ്ത്രംപാർപ്പിടംഅത്യാവിശ്യ ബില്ലുകൾനിറവേറുന്നത് വരെ മാത്രം ആണ്.  അതിനു ശേഷമുള്ള അധിക വരുമാനമോ ഒരു നിശ്ചിത തുകയ്ക്ക്ശേഷമോ അത് തകിടം മറിയുകയോ കുറയുകയോ ചെയ്യാംഇവിടെ ആണ് പോസിറ്റീവ് സൈക്കോളജി പ്രാധാന്യംഅർഹിക്കുന്നത്.

 

ശരിയായ പേരെന്റിങ്ങിനെ കുറിച്ചുള്ള അവബോധം പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമാണ്മക്കളെ എങ്ങനെ വളർത്തണംഎന്ന് ഇന്ന് മിക്ക രക്ഷാകർത്തകൾക്കും അറിവില്ലജീവിത മൂല്യ ശോഷണം നേരിട്ടുകൊണ്ടിരിക്കുന്ന  കാലഘട്ടത്തിൽരക്ഷകർത്താക്കൾ മക്കളെ എങ്ങനെ ശരിയായി വളർത്തണം എന്ന് വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നുഅത് കുട്ടികളുടെഇടയിലുള്ള പ്രശ്നങ്ങൾ കുറക്കുന്നതിനും നല്ല സ്വഭാവം ഉള്ള ഒരു തലമുറ നമ്മുടെ സമൂഹത്തിനു ലഭിക്കുന്നതിനുംസഹായിക്കുംകുട്ടികളുടെ ഓരോ പ്രായത്തിലും അവരുടെ സമീപനവും പ്രതികരണവും വ്യത്യസ്തമായിരിക്കും അത്മനസിലാക്കി അവരോടു ഇടപെടേണ്ടതായിട്ടുണ്ട്

 

ഓരോ വ്യക്തിയും അവരവരുടെ പേഴ്സണാലിറ്റി സവിശേഷതകൾ തിരിച്ചറിയേണ്ടതായിട്ടുണ്ട്അത്  വ്യക്തിയെ എല്ലാഅർത്ഥത്തിലും കുറേക്കൂടെ മെച്ചപ്പെട്ട വ്യക്തി ആക്കുന്നതിനും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ജീവിതം കൂടുതൽക്രീയാത്മകം ആകുന്നതിനും സാധിക്കുംഅഞ്ച് പ്രധാനപ്പെട്ട പേഴ്സണാലിറ്റി സവിശേഷതകൾ ആണ് ഉള്ളത്ഓപ്പനെസ്സ്‌കോൺഷ്യന്റിയസ്നെസ്സ്എക്സ്ട്രാവേർഷൻഎഗ്രിയബിൾനെസ്സ്‌ന്യൂറോട്ടിസിസം തുടങ്ങിയവ ആണ്ഇവ ഏത് കൂടുതൽഏത് കുറവ് എന്ന് ഓരോ വ്യക്തിയും തിരിച്ചു അറിയേണ്ടതായിട്ടുണ്ട്അതിനു അനുസരിച്ചു ജീവിതം ക്രമീകരിക്കുമ്പോൾജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കുംഇതും പോസിറ്റീവ് സൈക്കോളജിയുടെ ഭാഗമായി നമ്മുടെ ദൈനദിന ജീവിതംകൂടുതൽ ഫലപ്രദമാക്കാൻ കഴിയും.

 

അങ്ങനെ പോസിറ്റീവ് സൈക്കോളജി എല്ലാവരുടെയും ജീവിതത്തെ കൂടുതൽ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു

 

Nithin A.F.

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Mob: 9496341841

Email: nithinaf@gmail.com 

No comments: