Article No. 54. പുതുവത്സരം 2023 പ്രതീക്ഷയുടെ പുതുവത്സരം

ഓരോ പുതുവത്സരവും ജീവിതത്തിൽ പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നുനമുക്ക് ലഭിക്കുന്ന അവസരങ്ങൾജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്നതിനേക്കാൾ ഉപരി ജീവിത മൂല്യങ്ങൾ ഉയർത്താൻ ശ്രമിക്കുമ്പോൾ ആണ് മാനസീകആരോഗ്യം നിലനിർത്താൻ സാധിക്കുന്നത്പുതുവത്സരങ്ങൾ എത്ര ആഘോഷിച്ചാലും വർഷങ്ങൾ എത്ര കഴിഞ്ഞാലും ജീവിതമൂല്യങ്ങൾ മാറുന്നില്ല എന്നത് സ്ഥായിയായ മാനസീക ആരോഗ്യത്തിന് അത്യാവശ്യമാണ് അവസരത്തിൽ മൂന്ന്അനാരോഗ്യകരമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും മൂന്ന് നല്ലകാര്യങ്ങൾ തുടങ്ങുന്നതിനും നമ്മുക്ക് ശ്രമിക്കാംഅങ്ങനെ നമ്മുടെ ജീവിതം കൂടുതൽ മനോഹരം ആക്കാൻ സാധിക്കും.

 

 അവസാനിപ്പിക്കാം മൂന്ന് കാര്യങ്ങൾ

  1.  നാർസിസ്റ്റിക് വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടിവരുന്നതായി കാണാൻ കഴിയും. ഒരാൾ തന്നിൽ അമിതമായി പ്രാധന്യം കൊടുക്കുകയും സ്വന്ത നേട്ടങ്ങൾക്ക് വേണ്ടി മറ്റൊരാളോട് എന്തും ചെയ്യാനുള്ള മടി ഇല്ലാതിരിക്കുകയും ആണ് ഇതിന്റെ പ്രതേകത. ഇതു നമുക്ക് ഉണ്ടെങ്കിൽ അത് മാറ്റി കൂടുതൽ സഹാനുഭൂതിയോടെ മറ്റുള്ളവരോട് ഇടപെടാൻ ശ്രമിക്കാം.
  2.  മനസ്സിൽ ഒന്നുവച്ചു വേറൊന്നു മറ്റുള്ളവരോട് സംസാരിക്കുന്നത് (hypocrisy) ആത്യന്തികമായി നിരാശയിലേക്ക് നയിക്കുന്നതായി കാണാം. നമ്മുടെ ചിന്തകളും വാക്കുകളും വ്യത്യസ്തമാകുമ്പോൾ അത് മാനസീക സംഘർഷത്തിന് കാരണമാകുന്നു. നേര് മാത്രം പറയുക അല്ലങ്കിൽ കള്ളം പറയാതിരിക്കുക. ഇത് നമ്മൾ ശീലിച്ചാൽ മാനസീക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
  3.  ഏതെങ്കിലും ലഹരിയിൽ അടിമപ്പെട്ടു പോയിട്ടു ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് പുതുവർഷം. ലഹരി മനുഷ്യന്റെ സ്വാഭാവിക ജീവിതത്തെ നശിപ്പിക്കുന്നു. അവരുടെ കുടുംബത്തിലെയും ജോലിയിലെയും ഉത്തരവാദിത്തങ്ങൾ ഇല്ലാതെ ആക്കുന്നു. ലഹരി വിട്ടു സ്വന്തം ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും ഉത്സാഹത്തോടെ ചെയ്യുന്നത് മാനസീക ആരോഗ്യം വർധിപ്പിക്കും. 

 

തുടങ്ങാം മൂന്ന് കാര്യങ്ങൾ

  1.  മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഒഴിച്ചുകൂടാൻ ആവാത്ത കർത്തവ്യം ആണ്. ഇന്നത്തെ തലമുറയിൽ ഇത് കുറഞ്ഞു വരുന്നതായി കാണുന്നു. ആശയപരമായും അഭിപ്രായപരമായും വ്യത്യസ്തതകൾ ഉണ്ടാകാം. എന്നിരുന്നാലും ഒരിക്കലും മാതാപിതാക്കളെ അധിക്ഷേപിക്കുകയോ പിണങ്ങി ഇരിക്കുകയോ ചെയ്യരുത്. പോയി കാണാൻ സാധിക്കുന്ന ദൂരം ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ എങ്കിലും കാണാനും അല്ലങ്കിൽ വിളിച്ചു സംസാരിക്കാനും മിനിമം ശ്രമിക്കുക. നമ്മുടെ ഏത്ര വലിയ തിരക്കും ഇതിനു ഒരു തടസ്സം അകാൻ പാടില്ല. 

 

  1.  വിമർശനാത്മകമായ ചിന്ത (Critical thinking) സത്യം കണ്ടെത്തുന്നതിന് സഹായിക്കും. ഇന്ന് നമുക്ക് ചുറ്റും കാണുന്ന കേൾക്കുന്ന മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ, വിദഗ്ദ്ധർ പറയുന്നത്, കോടതി വിധികൾ, രാഷ്ട്രീയക്കാരുടെ അഭിപ്രായങ്ങൾ, സെലിബ്രിറ്റികളുടെ ജീവിതങ്ങൾ, പരസ്സ്യങ്ങൾ, തുടങ്ങി നമ്മുടെ ചെവിയിലും കാതിലും എത്തുന്ന എല്ലാ കാര്യങ്ങളും അതുപോലെ അങ്ങ് വിഴുങ്ങാതെ വിമർശനാത്മകമായി ചിന്തിച്ചു ശരിയും സത്യവും കണ്ടെത്താൻ ശ്രമിക്കുക. കാരണം അസത്യവും അപ്രായോഗികവുമായ ധാരാളം ആശയങ്ങൾ നമുക്ക് ചുറ്റും പ്രചരിക്കുന്നുണ്ട്. അവ കേൾക്കുമ്പോൾ വളരെ സുഖം തോന്നുന്നതും എന്നാൽ അപ്രായോഗികവും ആയിരിക്കും. ചിലത് അനാവശ്യമായി നിരാശ മനുഷ്യരിൽ കുത്തി നിറക്കുന്നതും ആണ്. ആയതിനാൽ വിമർശനാത്മകമായ ചിന്ത മാനസീക ആരോഗ്യം വർത്തിപ്പിക്കുന്നതിനു സഹായിക്കും.
  2.  സ്വയം ചെയ്യാൻ സാധിക്കുന്ന ഒരു വീട്ടിൽ വേണ്ടുന്ന സാധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക. ഇത് ഒരു ഹോബി ആയും അല്ലാതെയും ചെയ്യാൻ ശ്രമിക്കുക. ഇംഗ്ലീഷിൽ DIY - Do It Yourself എന്ന് പറയും. റെഡി മേഡ് ആയി കിട്ടുന്ന എല്ലാം ഉണ്ടാക്കാൻ സാധിച്ചില്ല എങ്കിലും പരമാവധി സാധനങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. ഇത് നമ്മുടെ ജീവിതം കുറേക്കൂടെ പ്രവർത്തന നിരതമാക്കുന്നതിനു സഹായിക്കും. ഇതിനൊക്കെ സമയം കണ്ടെത്തുകയാണ് വേണ്ടത് അല്ലാതെ സമയം ഇല്ല എന്ന് പറയുന്നത് അല്ല. ഇതും നമ്മുടെ മാനസീക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. 

 ഈ പുതുവർഷത്തിൽ ആരഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതുമായ മൂന്ന് കാര്യങ്ങൾ ആണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഇത് ഈ വർഷം മുതൽ പ്രവർത്തീകമക്കാൻ ശ്രമിക്കുക. അനുഗ്രഹീതമായ ഒരു പുതുവത്സരം നേരുന്നു. God bless you. 

No comments: