Article No. 52. ദാമ്പത്യ ജീവിതം മനോഹരം ആക്കാൻ 7 നിയമങ്ങൾ

വ്യതസ്ത സാഹചര്യങ്ങളിൽ വളരുന്ന രണ്ട് വ്യക്തികൾ ഒരുമിച്ച് ഒരേ സാഹചര്യത്തിൽ ജീവിക്കാൻആരംഭിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകുന്നതായി കാണാം വ്യത്യസ്തതകളുടെയും പ്രശ്നങ്ങളുടെയുംനടുവിൽ അവർ ഒന്നിച്ച് ജീവിതംമുന്നോട്ടേക്ക് കൊണ്ടുപോകേണ്ടത് വളരെ അത്യവിശ്യമാണ്കാരണം ദാമ്പത്തികബന്ധത്തിൽഉണ്ടാകുന്ന പ്രശ്നങ്ങൾ  വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്മറ്റ് അടുത്തബന്ധങ്ങളെയുംപ്രത്യേകിച്ച്അടുത്ത തലമുറയെയും ബാധിക്കുന്നതായി കാണാം ലോകം നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനുംക്രിയാത്മകമായ ഒരു സമൂഹത്തിതും നല്ല രീതിയിൽപ്രവർത്തിക്കുന്ന കുടുബ ബന്ധങ്ങൾ അനിവാര്യ ഘടകമാണ്ആയതിനാൽ നല്ല ദാമ്പത്തിക ബന്ധത്തിനു വേണ്ടുന്ന ഏഴ് നിയമങ്ങൾ വിവരിക്കാം

 

  1. ആശയവിനിമയം (Communication)

  ഫലപ്രദമായ ആശയവിനിമയത്തിലുള്ള കുറവ് ആണ് ദാമ്പത്യ പ്രശ്നങ്ങളുടെ തുടക്കമായി പല കുടുംബങ്ങളിലും കാണുന്നത്. ആശയവിനിമയത്തിനു വേണ്ടി മാത്രം ദിവസവും ഒരു മണിക്കൂർ  സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എല്ലാകാര്യങ്ങളും മനസുതുറന്നു സംസാരിക്കുനതിനും ജീവിതപങ്കാളിയുടെ കാര്യങ്ങളും വിശേഷങ്ങളും കേൾക്കുന്നതിനും ആത്മാർഥമായി ശ്രമിക്കുക. അതിൽ കേൾക്കുന്ന ആൾ വളരെ ഉത്സാഹത്തോടും സജീവമായും ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പറയുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കേൾക്കുകയും മറുപടി പറയുകയും ചെയ്യുക. ഇമോഷണൽ വാലിഡേഷൻ വളരെ പ്രാദാന്യം അർഹിക്കുന്നു. അതായത് പറയുന്ന ആൾ ഏത് വികാരത്തിലും മാനസീക അവസ്ഥയിലും ആണ്‌ പറയുന്നത് എന്ന് കേൾക്കുന്ന ആൾ മനസിലാക്കി വളരെ പ്രാദാന്യത്തോടും സീരിയസ് ആയും ഇരിക്കുക. ചിലപ്പോൾ കേൾക്കുന്ന ആൾക്ക് വളരെ നിസാരം എന്ന് തോന്നുന്ന ചില കാര്യങ്ങൾ ആയിരിക്കും  പറയുന്നത് , എന്നിരുന്നാലും നിസ്സാരമായി കാണാതെ ആ കാര്യത്തെ വളരെ അനുഭാവ പൂർവം പരിഗണിക്കുക. 

സ്ത്രീകൾ പോതുവേ കൂടുതൽ ആയി സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ്. കൂടാതെ വളരെ വിശദമായി കേൾക്കാനും ആഗ്രഹിക്കുന്നു. ഒരു കണക്ക് പറയുന്നത് ശരാശരി ഒരു ദിവസം സ്ത്രീകൾ ഇരുപത്തിഅയ്യായിരം വാക്കുകൾ സംസാരിക്കുമ്പോൾ പുരുഷന്മാർ പതിനായിരം വാക്കുകൾ സംസാരിക്കും എന്നാണ്. ആയതിനാൽ പുരുഷന്മാർ ആ വ്യത്യാസം തിരിച്ചറിഞ്ഞു കൂടുതൽ സമയം ഭാര്യയുമായി സംസാരിക്കുന്നതിനു സമയവും സന്ദർഭവും കണ്ടെത്തുക. 

എപ്പൊഴും ആശയവിനിമയത്തിൽ ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ ആണ് സത്യസന്ധത, വിശ്വസ്ഥത, ആത്മാർത്ഥത മുതലായവ. ഏത് സാഹചര്യമായാലും പൂർണമായും സത്യസന്ധത വളരെ അത്യാവശ്യമാണ്. ചില സത്യങ്ങൾ പറയുമ്പോൾ താത്കാലികമായി ചില നഷ്ടങ്ങളോ വേദനകളോ പരാജയങ്ങളോ ഉണ്ടായാലും ആത്യന്തികമായി സത്യം പറയുന്നത് തന്നെ ആണ് നല്ലത്.

 

  1.  അടുപ്പം (Intimacy)

ആശയവിനിമയത്തിന്റെ അടുത്ത ഒരു സ്റ്റേ് ആണ്‌ ഇന്റിമസി. ഇന്റിമസി എന്താണെന്ന് മനസിലാക്കാൻ ഒരു സന്നർഭം വിവരിക്കാം. നമ്മൾ ഒരു അപരിചിതനെ പരിചയപെട്ടു എന്ന് വക്കുക. ആദ്യം നമ്മൾ പേര് ചോദിക്കും പിന്നെ കാണുമ്പോൾ വീടിനെപ്പറ്റി ചോദിക്കും പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിക്കും അങ്ങനെ ആ ബന്ധം വളരെ ആഴങ്ങളിലേക്ക് വളരും. ഇതിൽ എപ്പോഴാണ് തമ്മിൽ ഒരു അടുപ്പം അഥവാ ഇന്റിമസി തോന്നുക എന്നുവച്ചാൽ തമ്മിൽ വ്യക്തിപരമായ കാര്യങ്ങളും രഹസ്യങ്ങളും പരസ്പരം പറയുമ്പോൾ മാത്രമാണ്. ദാമ്പതിക ബന്ധത്തിൽ അത്തരം ഒരു അടുപ്പം ഉണ്ടാക്കി എടുക്കുമ്പോൾ ഭാര്യാഭർത്താക്കന്മാർക്ക് പരസപരം മാനസീക അവസ്ഥകൾ മനസിലാക്കി എടുക്കാനും വളരെ ആഴത്തിലുള്ള ബന്ധം നിലനിർത്തുന്നതിനും സാധിക്കും. 

  1.  സമർപ്പണം (Commitment)

 വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ചുരുങ്ങിയ കാലത്തേക്ക് അല്ല. വളരെ നീണ്ട ഒരു കാലഘട്ടത്തിലേക്ക് ഉള്ള ജീവിതമാണ് വിവാഹം പ്രതിനിധാനം ചെയ്യുന്നത്. നല്ലതാണെങ്കിലും ബുദ്ധിമുട്ടു ആണെങ്കിലും ആത്മാർത്ഥമായി ബന്ധം തുടരുന്നതിനു വേണ്ടിയുള്ള ബോധപൂർവമായുള്ള തീരുമാനം ആണ് കമ്മിറ്റ്മെന്റ്. നമുക്ക് നല്ല ഭാര്യയോ നല്ല ഭർത്താവോ ലഭിക്കുന്നതിൽ അല്ല. നേരെമറിച്ചു നമുക്ക് എങ്ങനെ ഒരു നല്ല ഭർത്താവോ ഭാര്യയോ ആവാൻ സാധിക്കുന്നു എന്നുള്ളതാണ് ജീവിതത്തിൽ സംതൃപ്തി ഉണ്ടാക്കുന്നത്. അല്ലാതെ നമുക്ക് ഏറ്റവും നല്ല ഭാര്യയെയോ ഭർത്താവിനെയെന്നോ ലഭിക്കുന്നത് അല്ല ജീവിതത്തിൽ സംതൃപ്തി ഉണ്ടാക്കുന്നത്. ആയതിനാൽ ദമ്പതിക ജീവിതത്തിൽ കമ്മിറ്റ്മെന്റ് വളരെ അത്യാവശ്യമാണ്. 

 

  1.  ഡിജിറ്റൽ മിനിമലിസം (Digital Minimalism)

 ഓൺലൈൻ കണക്റ്റിവിറ്റിയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗമെല്ലാം ഏറ്റവും കൂടിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവക്ക് അത്യാവശ്യം ചില ഉപയോഗങ്ങൾ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ഇവയെല്ലാം ഇന്ന് കുടുംബ ജീവിതത്തിൽ ചിലവഴിക്കേണ്ട അർത്ഥവത്തായ  സമയത്തെ നശിപ്പിച്ചു കളയുന്നു. ആയതിനാൽ ഏറ്റവും വലിയ മുൻഗണന ദാമ്പത്യ ജീവിതത്തിനു നൽകുകയും വളരെ ചുരുക്കമായി അത്യാവശ്യത്തിനു മാത്രം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിക്കുകയും ചെയ്യുന്നതിനെയാണ് ഡിജിറ്റൽ മിനിമലിസം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 

 

 

  1. 50% സമയം ദിവസവും പങ്കാളിയോട് ഒരുമിച്ചു ചിലവഴിക്കുക 

 ഈ കാലഘട്ടത്തിൽ ധാരാളം ജീവിതപങ്കാളികളും ജോലിസംബന്ധമായോ മറ്റു സമാന കാരണങ്ങളാലോ അകന്നു കഴിയുന്നത് കാണാൻ കഴിയും. എന്നാൽ ദാമ്പത്യ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും മുൻനിർത്തി ചിന്തിക്കുമ്പോൾ ഇത് ഒരു ആരോഗ്യകരമായ പ്രവണത അല്ല. ഒരു ഫലപ്രദമായ ദാമ്പത്യ ജീവിതത്തിനു ദിവസവും 50% സമയം ജീവിത പങ്കാളിയുമൊത്തു ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്.

 

  1.  വീട്ടുജോലിയിൽ പങ്കാളിയാവുക 

 ഇപ്പോൾ വീട്ടുജോലികൾ കൂടുതലായി ഒന്നുകിൽ പുറത്തുകൊടുത്തു ചെയ്യിപ്പിക്കുകയോ വേലക്കാരെ വയിക്കുകയൊ ആണ് ചെയ്യുന്നത്. അതും അല്ലങ്കിൽ ഓൺലൈനിൽ വാങ്ങുകയോ ചെയ്യും. ഇതൊക്കെ ജീവിതത്തിന്റെ അർത്ഥം നശിപ്പിക്കുന്നവയാണ്. ഒരു  വീട്ടിൽ അവരവർ ചെയ്യേണ്ട ജോലികൾ സ്വയം തിരിച്ചറിഞ്ഞു ആത്മാർത്ഥമായും ഉത്സാഹത്തോടും ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ ഒരിടത്തുനിന്നും കിട്ടില്ല. ഇംഗ്ലീഷിൽ വീടിനെ ഹൗസ്‌ എന്നും ഹോം എന്നും രണ്ട് വ്യത്യസ്ത വാക്കുകൾ കാണാം. ഒരു ഹൗസ്നെ ഹോം ആക്കിമാറ്റുന്നത് ആ വീട്ടിലെ വിക്യതികൾ അവരവരുടെ ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും സ്വയം അറിഞ്ഞു നിറവേറ്റുമ്പോൾ ആണ്. കുടുംബത്തിനുവേണ്ടിയാണ് ജോലിക്കുപോകുന്നത് എന്നുള്ള വസ്തുതയും പ്രാധന്യവും ഉൾക്കൊണ്ട് പ്രവർത്തിക്കുക. അല്ലാതെ കരിയറിനുവേണ്ടിയല്ല കുടുംബത്തിലേക്ക് ചെല്ലുന്നതു. ഈ സമീപനം കുടുംബത്തിനും കരിയറിനും നല്ല ഗുണം ചെയ്യും. 

  1.  സാമ്പത്തീക ക്രമീകരണം (50/20/20/10 Rule of Budgeting)

 വരവുചെലവ് കണക്കുകൾ ശ്രദ്ധിക്കാത്തതുകൊണ്ടു പല കുടുംബങ്ങളും തകർന്നതായിട്ട് കാണാൻ കഴിയും. ആയതിനാൽ  വളരെ ക്രമീകൃതമായി സമ്പത്തു വിനിയോഗിക്കേണ്ടതാണ്. അതിനുള്ള ഒരു നിയമമാണ് 50/20/20/10 റൂൾ ഓഫ് ബഡ്ജെക്റ്റിംഗ്. നമ്മുടെ ആകെ വരുമാനത്തിന്റെ 50% അടിസ്ഥാനപരമായ ദൈനംദിന ആവശ്യങ്ങൾക്ക്(needs) വേണ്ടി ചിലവാക്കുക. 20% ഉല്ലാസത്തിനും വിനോദത്തിനും ചിലവാക്കുക. അടുത്ത 20% നിക്ഷേപങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക. ബാക്കി വരുന്ന 10% ചാരിറ്റബിൾ കാര്യങ്ങൾക്ക് വേണ്ടി ഉഓയോഗിക്കുക. അപ്പോൾ ജീവിതം കുറേക്കൂടെ ക്രിയാത്മകമായി മാറുന്നതായി അനുഭവിക്കാൻ സാധിക്കും. ഒരിക്കലും നമ്മുടെ അയൽക്കാരുമായോ ബന്ധുക്കളുകയോ സുഹൃത്തുക്കളുമായോ നമ്മളെ താരതമ്യം ചെയ്യരുത്. മറ്റുള്ളവരെക്കാൾ ഭൗതീകമായി വലിയ വീട് വക്കണം അങ്ങനത്തെ അനാരോഗ്യകരമായ ചിന്തകൾ ജീവിതത്തെ നിരാശയിൽ കൊണ്ടുചെന്ന് എത്തിക്കും. പകരം നമ്മുടെ ഇന്നലകളുമായി താരതമ്യം ചെയ്ത്‌ അതിനേക്കാൾ ഉയരാൻ ശ്രമിക്കുക. 

 

 ഈ നിയമങ്ങൾ നിങ്ങളുടെ ദാമ്പത്തിക ജീവിതത്തിൽ നടപ്പിലാക്കി നോക്കുക. നിങ്ങൾക്ക് എല്ലവർക്കും മനോഹരമായ അർത്ഥവത്തായ ലക്ഷ്യബോധമുള്ള ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

 

Nithin A F

Consultant Psychologist 

SUT Hospital, Pattom, Trivandrum.

Email: nithinaf@gmail.com 

No comments: