Article No. 50 ഓണത്തിന്റെ മനഃശാസ്ത്ര പ്രാധന്യം

മിക്കവാറും എല്ലാ സംസ്കാരത്തിലും പ്രധാനപ്പെട്ട എല്ലാ ആഘോഷണങ്ങളുടെയും പിന്നിൽ ചില മനഃശാസ്ത്രപരമായ സ്വാധീനവും സന്ദേശവും മനുഷ്യരാശിക്ക് ലഭിക്കുന്നതായി കാണാം. മലയാളികളുടെ ഓണത്തിനും അത്തരത്തിൽ വലിയ സ്വാധീനം നമ്മിൽ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്നുണ്ട്. പരമ്പരാഗതമായി നാം ചെയ്തുവരുന്ന പല കാര്യങ്ങളുടെയും കാരണവും ഉദ്ദേശവും പലപ്പോഴും ഓർക്കാറില്ല. അതിൽ ചിലത്ത്തിന്റെ കാരണം നമുക്ക് ഇപ്പോൾ അറിവും ഇല്ല. എന്നാലും നാം ഇന്നും എല്ലാ ആചാര അനുഷ്ടാനങ്ങളും പിൻതുടരുന്നു. എല്ലാ ആചാര അനുഷ്ടാനങ്ങളുടെയും പിന്നിൽ ഒരു സത്യവും കാരണവും ഉണ്ട് എന്ന് സൂക്ഷ്‌മമായി പരിശോധിച്ചാൽ മനസിലാവും. ഐതിഹ്യ (mythological) കഥകളുടെ മനഃശാസ്ത്ര പ്രാധാന്യം എന്തെന്നാൽ; കഥകൾ ഓരോ മനുഷ്യനെയും അവരുടെ ജീവിതം കുറെ കൂടെ എങ്ങനെ മെച്ചപ്പെടുത്താൻ സഹയായിക്കുന്നു എന്ന് വിലയിരുത്തുമ്പോൾ ആണ്. ജീവിതത്തെ ഗൗരവമായി കാണുന്ന ഓരോരുത്തർക്കും അവരുടെ പെരുമാറ്റം, വ്യക്തിത്വം എന്നിവ കൂടുതൽ ഫലപ്രദമാക്കാൻ ഇതുവഴി സാധിക്കും

ആതിഭൗതീകശാസ്ത്ര (metaphysically) പരമായി ഒരു സമ്പൂർണ ലോകം (perfect world)ഉണ്ട് എന്നും അവിടെ കള്ളവും ചതിയും അനീതിയും അഴിമതിയും ഇല്ല എന്നുള്ള മഹത്തായ സന്ദേശം നമ്മുടെ ജീവിതത്തിന് അത്യന്തീകമായ പ്രതീക്ഷ നൽകുന്നു. സമ്പൂർണ്ണതയിലേക്ക് ഓരോ വ്യക്തികളും വ്യക്തിപരമായി ശ്രമിക്കേണ്ടതാണ്. ആയതിലേക്കായി മറ്റുള്ളവരുമായുള്ള ആശയ വിനിമയവും ഇടപാടുകളും എല്ലാം സത്യസന്ധമാക്കേണ്ടുതണ്ട്. ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന പ്രശ്നം ഒരു കൂസലും ഇല്ലാതെ കള്ളം പറയുന്നതും മനസിൽ ഒന്നു വച്ചിട്ട് മറ്റുള്ളവരോട് വേറെ രീതിയിൽ ഇടപെടുന്നത് (hypocritic-ആത്മവഞ്ചന) ആണ് കള്ളവും ആത്മ വഞ്ചനയും നമ്മുടെ വ്യക്തി ജീവിതത്തിലോ കുടുംബ ജീവിതത്തിലോ സമൂഹിക ജീവിതത്തിലോ മാത്രമല്ല സാമ്പത്തിക രാഷ്ട്രീയ മേഘലകളെയും സാരമായി ബാധിക്കുന്ന എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിൽ ആവുംതന്ത്രപരമായി സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വളഞ്ഞ വഴി നമ്മുടെ സമൂഹത്തിലെ പരസ്പര വിശ്വാസത്തെ കാർന്നു തിന്നുകൊണ്ടിരിക്കുക ആണ്. ഇത് ഓണം പ്രതിനിധാനം ചെയ്യുന്ന ലോക വ്യവസ്ഥയിൽ നിന്നും ഉള്ള അകന്ന് പോക്കാണ്. അവസ്‌ഥ നമുക്ക് ചുറ്റുമുള്ള എല്ലാ മേഖലകളിലും കാണാൻ കഴിയും. അവസ്‌ഥ തുടർന്ന് പോയാൽ പരസ്പരം വിശ്വാസം ഒട്ടും ഇല്ലാത്ത ഭയാനകമായ അവസ്ഥയിൽ നമ്മുടെ സമൂഹം എത്തപ്പെടും. ഇത്‌ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാമ്പത്തിക മേഖലയിൽ ആണ്. ഇടപാടുകളിൽ പരസ്പരം വിശ്വാസം ഇല്ലാത്തത്കൊണ്ട് വലിയ നഷ്ടവും വളർച്ചയിൽ കുറവും നമുക്കിപ്പോൾ തന്നെ കാണുവാൻ സാധിക്കും. പിന്നെ ബാധിക്കുന്ന മറ്റൊരു മേഖല ആണ് രാഷ്ട്രീയം. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള അന്തരവും അപ്രയോഗ്യമായ കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് വഴി വിശ്വാസം നഷ്ട പെട്ട് വരുന്നു. ഇത്‌ അതീവ ഗുരുതരവും നിശബ്ദ കൊലയാളിയും ആണ്. വിപ്ലവകരമായ ഒരു സാമൂഹിക മാറ്റം ഒന്നും ഇക്കാര്യത്തിൽ പ്രായോഗികം അല്ല. മറിച്ച് നാം ഓരോരുത്തരും നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടുതുണ്ട്. അങ്ങനെ നമുക്ക് ഒരു സമ്പൂർണ്ണ ലോകം കെട്ടിപ്പടുക്കാൻ ഭാഗവാക്ക് ആകാം.

ഓണം ബന്ധങ്ങളുടെ ഒരു കൂടിച്ചേരലുകൾ കൂടി ആണ്. ബന്ധുക്കളുടെ വീടുകളിൽ പോകാനും സഹോദര സ്നേഹം നിലനിർത്താനും അവരോടൊത്ത് സമയം ചെലവഴിക്കുകയും ഒക്കെ ചെയ്യുമ്പോൾ ആണ് ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുന്നത്. കോവിഡിന് ശേഷം ലഭിക്കുന്ന ആദ്യ സമ്പൂർണ്ണ ഓണം ആണ് ഇത്‌. ആയതിനാൽ പരമാവധി നേരിട്ടുള്ള സാമൂഹ്യ പരസ്പര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നമ്മുടെ യാന്ത്രിക ജീവിതത്തെ കുറെ കൂടെ ലക്ഷ്യ ബോധം ഉള്ളതാക്കി മാറ്റും. ആഘോഷങ്ങൾ നമ്മളിൽ മാത്രം ചുരുങ്ങാതെ മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കണം. അല്ലാതെ ഓണം ആഘോഷിക്കുന്നതിന്റെ ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ യഥാർത്ഥ ഓണം ആവില്ല. നമ്മുടെ ഓണ്ലൈൻ ജീവിതം ഓഫ്‌ലൈൻ ജീവിതമാക്കാൻ സാധിക്കണം. അങ്ങനെ ജീവിതം എന്നത് നൈമിഷിക ആനന്ദവും സന്തോഷവും അല്ല എന്നതും ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ട് എന്ന് നമുക്ക് ഓണാഘോഷങ്ങളിൽ മനസിൽ ആക്കാൻ സാധിക്കണം. അത് തുടങ്ങേണ്ടത് നമ്മുടെ കുടുംബങ്ങളിൽ നിന്നും സഹോദര ബന്ധങ്ങളിൽ നിന്നും ആണ്. ജീവിതത്തിന് അർത്ഥം ഉണ്ടാകണം എങ്കിൽ കുടുംബവും സഹോദര ബന്ധങ്ങളും കൂടുതൽ പ്രവർത്തന നിരതമാവണം. ഓണാഘോഷങ്ങൾ അതിന് വലിയ ഒരു അവസരം ആണ്

അങ്ങനെ ഓണം കൂടുതൽ അർത്ഥവത്തും ലക്ഷ്യബോധവും ഉള്ളതാക്കി മാറ്റം. അതുവഴി നമ്മുക്ക് ഓരോരുത്തർക്കും നല്ല മാനസീക ആരോഗ്യം ഉണ്ടാക്കി എടുക്കാൻ ഓണാഘോഷം വഴി ഇടയാകട്ടെ. നിങ്ങൾക്ക് ഏവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ.

Nithin A F

Consultant Psychologist 

SUT Hospital, Pattom, Trivandrum.

No comments: