Article No. 70 സ്വതന്ത്ര ചിന്ത എന്ന തോന്നിവാസം

 

പൂർണമായും സ്വതന്ത്ര ചിന്ത (Free Thinkers) എന്നൊന്നില്ല. ലോജിക്കോ ദിശയോ ഇല്ലാത്ത ചിന്ത എന്നർത്ഥം. മാനസീക സമനില ഇല്ലാത്തവർ ആണ് അത്തരത്തിൽ ചിന്തിക്കുന്നത് (Tangentiality). മാനസീക സമനില ഉള്ള ഒരാൾ ചിന്തിക്കുന്നത് നിലവിലുള്ള ഏതെങ്കിലും ലോകവീക്ഷണത്തിന്റെയോ പല ലോകവീക്ഷണങ്ങളുടെ മിശ്രിതമായിട്ടൊ ആയിരിക്കും. ലോകവീക്ഷണം എന്നാൽ യാഥാർഥ്യം, സത്യം, പ്രപഞ്ചത്തിന്റെ സ്വഭാവം, ജീവിത ലക്ഷ്യം, വിജ്ഞാനം, ധാർമ്മികത, ജീവിച്ചിരിക്കുന്നതിന്റെ പ്രാധാന്യം മുതലായവയുടെ സമഗ്രമായ ആശയങ്ങളുടെ ചട്ടക്കൂട് ആണ്. ഇന്ന് നമുക്ക് ചുറ്റും കാണുന്ന പ്രധാനപ്പെട്ട ലോക വീക്ഷണങ്ങൾ ഇവ ആണ്.


1. ജൂത ക്രിസ്ത്യൻ

2. ഇടതുപക്ഷ പ്രത്യേയ ശാസ്ത്രം (നിരീശ്വരവാദം, ഉത്തരാധുനികം, മതനിഷേധം, പുരോഗമന വാദം, ഫെമിനിസം etc.)

3. ഇസ്ലാം 

4. സനാതന ധർമ്മ (ഹൈന്ദവ ലോകവീക്ഷണം)

5. അജ്ഞേയതാവാദം 


ഇവയെല്ലാം തന്നെ സമ്മിശ്രമായിട്ടാണ് നമ്മുടെ നാട്ടിൽ പ്രാവർത്തികമാകുന്നത്. അതുകൊണ്ട് തന്നെ പലർക്കും വ്യക്തമായും പരമാവധിയും ഈ ലോകത്തെ മനസ്സിൽ ആക്കാൻ സാധിക്കുന്നില്ല. മാത്രമല്ല മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരം കണ്ടെത്താൻ സാധിക്കുന്നുമില്ല. ഈ ലോകത്തെ പരമാവധി വ്യക്തമായി മനസ്സിൽ ആകണമെങ്കിൽ ഏറ്റവും മികച്ച ലോകവീക്ഷണം ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്.


ഏതെങ്കിലും ദിശയിൽ ലോജികിൽ ചിന്തിക്കുന്നതിനെ ഒരിക്കലും സ്വതന്ത്ര ചിന്ത എന്ന് പറയാൻ സാധിക്കില്ല. മറിച്ച് സ്വന്തം തോന്നാലുകൾക്ക് അനുസരിച്ച് ചിന്തിക്കുന്നതിനെ ആണ് സ്വതന്ത്ര ചിന്ത എന്ന് വിളിക്കാവുന്നത്. നിർഭാഗ്യവശാൽ ഭൂരിഭാഗം സ്വതന്ത്ര ചിന്തകർ എന്ന് വിളിക്കുന്നവർ ഇടതുപക്ഷ ആശയങ്ങളിലെ ഏതെങ്കിലും ചട്ടക്കൂടുകൾ പിന്തുടരുന്നവർ ആണ്. അതും ഒരു മതം തന്നെയാണ്. ഇടത് പ്രത്യയ ശാസ്ത്രം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിവിധ അളവുകളിൽ ഉണ്ട്. ലോകത്തിൽ ഇടത് പ്രത്യയ ശാസ്ത്രം തൊട്ട എല്ലാ സംവിധാനങ്ങളെയും തകർത്ത ചരിത്രം മാത്രമേ ഉള്ളു. 


സ്വതന്ത്ര ഇച്ഛ (free will) നമുക്ക്‌ ഉണ്ട്. സ്വതന്ത്ര ഇച്ഛ എന്നുവച്ചാൽ ലോകവീക്ഷണങ്ങളുടെ ഏത് ചട്ടക്കൂട് വേണമെങ്കിലും തെരഞ്ഞെടുക്കാൻ നമുക്കുള്ള അവസരം ആണ്. എന്നാൽ ചിന്താ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നമുക്ക് അത്യാവശ്യം ആണ്. അതായത് ലോജിക്കൽ ആയി സ്വാതന്ത്ര്യമായി ചിന്തിച്ചു ആണ് തീരുമാനം എടുക്കേണ്ടത്. 


എന്നാൽ ഇന്ന് നമുക്ക് ചുറ്റും സ്വതന്ത്ര ചിന്ത എന്ന ഓമനപ്പേരിൽ ദൈവ വിശ്വാസത്തെയും മത വിശ്വാസത്തെയും അപകർഷതബോധത്തിൽ നിർത്താൻ ചില പഠിച്ച കള്ളന്മാർ ശ്രമിക്കുന്നുണ്ട്. ചില നിഷ്കളങ്കർ അതിൽ വീണു പോകുന്നുമുണ്ട്. സ്വതന്ത്ര ചിന്ത എന്നാൽ എന്തോ വലിയ സംഭവം എന്നാണ് അവരുടെ ധാരണ. ഒരു കുന്തവും അല്ല: തോന്നിവാസം അത്രയേ ഉള്ളു. 


മത വിശ്വാസികളുടെ ഇടയിൽ ബൗദ്ധികമായും ആഴത്തിലും ചിന്തിക്കുകയും ലോജിക്കൽ ആയി വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ആളുകൾ നമ്മുടെ നാട്ടിൽ തീരെ കുറവായത് സ്വതന്ത്രചിന്ത എന്ന തോന്നിവാസം വളരെയേറെ പ്രചാരം ലഭിക്കുന്നുതിന് കാരണമായിട്ടുണ്ട്. ദൈവ മത വിശ്വാസികളുടെ ശക്തമായ പല ആശയങ്ങൾക്കും പകരം വെയ്ക്കാൻ പറ്റിയ ഒരു മറു ചട്ടകൂട് ഇതുവരെ വന്നിട്ടില്ല എന്നതാണ് വാസ്തവം.


ഞാൻ ജൂത ക്രിസ്ത്യൻ ലോകവീക്ഷണം പിന്തുടരുന്ന ഒരു ക്രിസ്ത്യാനി ആണ്. ഞാൻ ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു. എന്തെന്നാൽ ലോകത്തിലെ ഏറ്റവും മികച്ച റാഷണൽ ആയ മതം ആണ് ക്രൈസ്തവ മതം. എല്ലാ മതക്കാരും അവരവരുടെ മതങ്ങളിൽ അഭിമാനിക്കണം എന്നാണ് എന്റെ അഭിപ്രായം. അതിനു കഴിയുന്നില്ല എങ്കിൽ നിങ്ങളുടെ മതം നിങ്ങൾ മാറേണ്ടതാണ്. 


Nithin A.F.

No comments: