നമ്മുടെ പള്ളികളിൽ ഇന്ന് കാണുന്ന പുരോഹിതന്മാർക്കോ പൗരോഹിത്യത്തിനോ ബൈബിളിന്റെ അടിസ്ഥാനത്തിൽ ഒരു പ്രാധാന്യവും ഇല്ല എന്ന് മാത്രമല്ല ബൈബിൾ വിരുദ്ധവുമാണ്. കൂടാതെ പിശാചിന്റെ കൈയിലെ ആയുധമായി ആണ് ഇന്ന് ഭൂരിപക്ഷം അച്ചന്മാരും പ്രവർത്തിക്കുന്നത്. യഹൂദന്മാർക്ക്, പഴയനിയമത്തിൽ പോലും പരമ്പരാഗതമായി ലേവി കുടുംബത്തിൽ പെട്ടവർക്ക് മാത്രമായിരുന്നു പുരോഹിതൻ ആവാൻ കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ നിയമ കാലഘട്ടത്തിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും രാജകീയ പുരോഹിത വർഗ്ഗമാണെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇപ്പോൾ പൗരോഹിത്യം ഒരു ജോലിയാണ്; സർക്കസ്സ് പോലെ, കുറച്ചുനാൾ ഒരിടത്ത് കൂടാരം കെട്ടി ആടി കളിക്കും പിന്നെ കുറെ നാൾ വേറെ ഒരു സ്ഥലം, അവിടത്തെ ആൾക്കാർക്ക് മടുക്കുമ്പോൾ പിന്നെ വേറെ ഒരു സ്ഥലം, അത്രയേ ഉള്ളു.
പണ്ട്, പള്ളികളിൽ നടക്കുന്ന ഞായർ ആരാധന ഒഴികെയുള്ള പരിപാടികളിൽ ബഹുഭൂരിപക്ഷവും അച്ചന്മാർ അല്ലാത്ത ദൈവ ഭക്തരായ ഗസ്റ്റുകളെ ആണ് പ്രസംഗത്തിന് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, നിങ്ങൾ പള്ളികളിൽ നടക്കുന്ന പരിപാടികളുടെ പോസ്റ്ററുകൾ ഒന്നു പഠിച്ചുനോക്കിയാൽ അച്ചന്മാരുടെ ഫോട്ടോകൾ ആയിരിക്കും ബഹുഭൂരിപക്ഷവും അല്ലെങ്കിൽ അവരെ പൊക്കിപറയുന്ന ആൾക്കാർ. ഇത്തരത്തിൽ അച്ചന്മാരെ മാത്രം വിളിക്കാൻ അവർ കൂട്ടമായി തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിൽ ആക്കാൻ കഴിയുന്നത്. അതിന്റെ പിന്നിൽ രണ്ട് ഉദ്ദേശ്യം ഉണ്ട്. ഒന്ന്, പണം പുറത്ത് പോകരുത്, രണ്ട്, അവർ സെമിനാരികളിൽ പഠിക്കുന്ന കമ്മ്യൂണിസ്റ്റ് ഫെമിനിസ്റ്റ് ദൈവശാസ്ത്രം ചോദ്യം ചെയ്യപ്പെടരുത്.
നമ്മുടെ പള്ളികളിൽ വളരെ ചുരുക്കം ചില ദൈവഭക്തിയും, ജ്ഞാനവും, വിവേകവും ഉള്ള പാതിരിമാർ ഉണ്ട് എങ്കിലും, ബഹുഭൂരിപക്ഷവും വെറും ഫ്രോഡുകൾ ആണ്. വെള്ളതേച്ച ശവകല്ലറകൾ എന്നും കുരുടന്മാരെ വഴികാട്ടുന്ന കുരുടന്മാർ എന്നും പുളിച്ച മാവ് എന്നും യേശു കർത്താവ് വിളിച്ച, ആധുനിക കാലത്ത് നൈറ്റി തൊഴിലാളികൾ എന്നും ആധുനിക പരീശന്മാർ എന്നും വിളിക്കപ്പെടുന്ന ഈ കൂട്ടർ ക്രൈസ്തവ വിശ്വാസത്തെ കൊന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കാണുന്ന പല അച്ചന്മാരുടെയും മുൻകാല ചരിത്രം പരിശോധിച്ചാൽ അറപ്പും വെറുപ്പും ഓക്കാനവും വരും. യൗവന കൗമാര ചെറുപ്പ കാലത്തിലെ പല കഥകളും പുറത്ത് പറയാൻ കഴിയാത്തതും ആയിരിക്കും. പുറമേ ഇപ്പോൾ കാണുന്ന കവിഞ്ഞൊഴുകുന്ന തട്ടിപ്പ് വിനയം എത്ര വാരിക്കോരി തേച്ചു വച്ചാലും ഉള്ളിൽ കിടക്കുന്ന ഫ്രോഡുകൾ ഇടക്കിടെ തള്ളി പുറത്ത് വരുന്നത് അടുത്ത് ഇടപെടുന്നവർക്ക് വ്യക്തമായി അറിയാം.
ക്രൈസ്തവ വിശ്വാസത്തിന് ഇന്ന് കാണുന്ന എല്ലാ കോട്ടങ്ങളുടെയും പ്രധാന ഉത്തരവാദി ഈ പുരോഹിത വർഗ്ഗത്തിന് ആണ്. ഈ കൂട്ടർക്ക് വെള്ള ളോഹ ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും മറ്റുള്ളവരെക്കാൾ എന്തോ ആണെന്ന അഹംഭാവത്തിന്റെയും അടയാളം ആയിട്ടാണ് കരുതുന്നത്. ളോഹക്ക് വേറെയും പല ഉപയോഗങ്ങൾ ഉണ്ട് - ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കാനും അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ നടക്കുമ്പോൾ പോലീസ് വരുമ്പോൾ അവരുടെ ഇടയിലേക്ക് ഈ വെള്ള കുപ്പായവും ഇട്ട് വരുമ്പോൾ ഞാൻ എന്തോ സംഭവം ആണെന്ന ധാരണ ആണ് ഇവർക്ക്. പിന്നെ എന്ത് അന്യായവും തല്ലുകൂടിയാലും ളോഹ അവർക്ക് അഹങ്കാരവും സംരക്ഷണവും ഒരുക്കുന്നു. പിന്നെ ഒരു ഓഫീസിൽ പോയാൽ ക്യു പാലിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയും കാര്യസാധ്യത്തിന് ഉപയോഗിക്കുന്നു.
കൂടാതെ, അച്ചന്മാരുടെ സോഷ്യൽ മീഡിയകളിലെ വാർന്നു ഒഴുകുന്ന അനുകമ്പയും കരുതലും വീഡിയോ ആയും ഫോട്ടോയായും കാണാൻ കഴിയും; കോട്ട് ആണ് മെയിൻ, പബ്ലിസിറ്റിയും പോപ്പുലാരിറ്റിയും ആണ് ഉദ്ദേശ്യം, അല്ലാതെ ദൈവീക ശുശ്രൂഷയോ സേവനോമോ അല്ല. ഗ്രൂപ്പ് യോഗങ്ങക്ക് വരെ ളോഹ ഒഴുവാക്കാൻ പറ്റാത്ത ഗതികെട്ട അച്ചന്മാർ നമുക്കിടയിൽ ഉണ്ട് എന്നത് പച്ചയായ സത്യം. ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയക്കാരെ വെല്ലുന്ന തരികിട പരിപാടികളും സിനിമാക്കാരെ വെല്ലുന്ന അഭിനയവും ആണ് ഇന്ന് അച്ചന്മാരുടെ പ്രധാനപ്പെട്ട കഴിവുകൾ. പൊതുജനം ഭൂരിഭാഗത്തിനും ഇതൊക്കെ അറിയാമെങ്കിലും കണ്ടില്ല എന്ന് നടിച്ചു മുന്നോട്ട് പോകുന്നു. ഒരു വലിയ സമൂഹം ജനങ്ങൾക്കും തലയ്ക്കുള്ളിലെ ശൂന്യത അഥവാ ചിന്തിക്കാനുള്ള ശേഷിയോ ധൈര്യമോ ഇല്ലാത്തത് അച്ചന്മാർക്ക് ഒരു അനുഗ്രമാണ്.
മൂന്ന് പ്രധാനപ്പെട്ട ആഗ്രഹങ്ങൾ ആണ് അച്ചൻ അകാൻ പ്രേരിപ്പിക്കുന്നത്: ഒന്ന്. അധികാര മോഹം അഥവാ മറ്റുള്ളവരുടെ മുകളിൽ ആണെന്ന തോന്നൽ, രണ്ട്. സാമ്പത്തിക നേട്ടം, മൂന്ന്. സോഷ്യൽ സ്റ്റാറ്റസ്. ഇതുവഴി വിവാഹ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ്. പള്ളിയിലെ അച്ചനാവാൻ പോകുന്ന ആളല്ലേ എന്ന് കരുതി കല്യാണം കഴിച്ച പലസ്ത്രീകളും(കൊച്ചമ്മമാരും) അവരുടെ മാതാപിതാക്കളും ഇവരുടെ തോന്നിവാസവും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള ബന്ധമില്ലായ്മയും കണ്ട് ഇന്ന് ദുഃഖിക്കുന്നു. അവരിൽ പലരുടെയും ദൈവ വിശ്വാസം പോലും ഇന്ന് നഷ്ടമായ അവസ്ഥയിൽ ആണ്.
സ്വയംപൊങ്ങികൾ ആയ പുരോഹിതന്മാർ അവരുടെ സംഭാഷണങ്ങളിൽ സ്വയം അവരെ തന്നെ അച്ചനുണ്ടല്ലോ, അച്ചനുള്ളപ്പോൾ തുടങ്ങിയ പ്രയോഗങ്ങളിൽ അച്ചൻ, അച്ചൻ എന്ന് ആവർത്തിച്ചു പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവും.
മാത്രമല്ല, പുൽപ്പുറ്റിൽ നിന്ന് എന്ത് തോന്നിവാസവും വിളിച്ചു പറയാനുമുള്ള ലൈസൻസ് ആയി ആണ് ഇവർ പ്രസംഗത്തെ കാണുന്നത്. പലർക്കും വ്യക്തമായ ലോക പരിജ്ഞാനമോ ആധികാരിക അറിവോ ഇല്ല. സ്കൂളുകളിൽ ആണെങ്കിലും കോളേജുകളിൽ ആണെങ്കിലും പലരും തരികിട കളിച്ചു നടന്നവർ ആണ്. കഠിനാദ്ധ്വാനം ചെയ്ത് പഠിക്കാനോ കാര്യങ്ങൾ മനസ്സിൽ ആക്കാനോ തയ്യാർ അല്ല, പകരം തള്ളി മറിക്കുന്നതിൽ ആണ് താൽപ്പര്യം. തിരിച്ചു എന്തെങ്കിലും ചോദിച്ചാൽ ബ, ബ, ബ. യുവജനങ്ങളും പുതിയ തലമുറയും പള്ളിയിൽ നിന്ന് അകലാനുള്ള പ്രധാന കാരണം അച്ചന്മാരുടെ വിവരം ഇല്ലായ്മയും അവരുടെ പ്രസംഗങ്ങളുടെയും സംസാരത്തിലെയും പരസ്പര വിരുദ്ധതയാണ്. ബഹുഭൂരിപക്ഷം അച്ചന്മാരുടെയും പ്രസംഗം റെക്കോർഡ് ചെയ്ത് കേട്ടുനോക്കിയാൽ അവ ആദ്യം മുതൽ അവസാനം വരെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ ആയിരിക്കും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല ഷോർട്ട് വീഡിയോ(റീൽ) ആയ പ്രസംഗം മാത്രം കട്ടുചെയ്ത ഭാഗം കേൾക്കുമ്പോൾ എന്തോ വലിയ സംഭവം ആണെന്ന് തോന്നും; എന്നാൽ ഫുൾ വീഡിയോ കണ്ടാൽ മനസ്സിലാവും ഇവരുടെ പൊള്ളത്തരവും അറിവില്ലായ്മയും പരസ്പരവിരുദ്ധതയും.
ഇവരുടെ പ്രധാനപ്പെട്ട പരിപാടി എന്ന് പറയുന്നത് പള്ളിയുടെ/സ്വന്തം വരുമാനം കൂട്ടുക എന്നതാണ്. അതിന്, രണ്ട് തരത്തിലുള്ള അച്ചന്മാർ ഉണ്ട്. ഒന്ന്, നേരിട്ട് കാശ് കൊണ്ടുവാ, കൊണ്ടുവാ എന്ന് പറഞ്ഞുകൊണ്ടിരിക്കും. ഇത് കേൾക്കുമ്പോൾ അരോചകമായി തോന്നും എങ്കിലും പ്രത്യേകിച്ചു തരികിട ഒന്നുമില്ല. എന്നാൽ, രണ്ടാമത്തെ കൂട്ടത്തിൽ പെടുന്ന അച്ചൻമാർ ആണ് ഭൂലോക ഫ്രോഡുകൾ. അവർ ചിരിച്ചുകൊണ്ടു ആളെ കൊല്ലുന്ന തന്ത്രമാണ്. അതായത്, വൈകാരികമായി സഭാജനങ്ങളെ കൈയ്യിൽ എടുക്കുക.
അതായത്, പല പള്ളികളിലും 10 മുതൽ 15 മിനിറ്റ് വരെ വളരെ വൈകാരികമായി കപട ആത്മാർത്ഥത നടിച്ചു നാടകീയമായി പ്രാർത്ഥിക്കുന്ന അച്ചന്മാരെ ആണ് കാണാൻ കഴിയുന്നത്. പ്രവർത്തിയുമായി ഒരു ബന്ധവും ഇല്ലാത്ത വിഷമയമായ അനുകമ്പ നിറഞ്ഞതാണ് അവരുടെ വാക്കുകൾ. അച്ചൻ കാര്യമായും ആത്മാർത്ഥമായും എന്തൊക്കെയോ ചെയ്യുന്നു എന്ന് പ്രതീതി ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. കൂടാതെ ആകർഷണീയമായ വാക്കുകളും വചനങ്ങളുമൊക്കെ ദൈവത്തെ പഠിപ്പിക്കുന്നു എന്ന് തോന്നുമെങ്കിലും കേൾക്കുന്ന ജനങ്ങളിൽ ഒരു ഗും ഉണ്ടാക്കാൻ ആണ് ശ്രമിക്കുന്നത്. അമിതമായ അനുകമ്പയും ആത്മാർഥതയും ആണ് നിങ്ങളുടെ അച്ചൻ നിങ്ങളോട് കാണിക്കുന്നതെങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങളെ കണ്ടിട്ടല്ല, നിങ്ങളുടെ പണം ആണ് ലക്ഷ്യം. പണ്ട് പിടി അരി നേർച്ച പിന്നീട് പിടി പണം നേർച്ച ആയപ്പോൾ, ഇന്ന് ഇതും തുടർന്നുള്ള സാക്ഷ്യവും പല പള്ളികളിലും ദൈവത്തിനു മഹത്വം കൊടുക്കുന്നതിനു പകരം ദൈവത്തിന്റെ പേര് പറഞ്ഞു അച്ചന്മാർക്ക് ഇമേജ് ഉണ്ടാക്കാൻ ഉള്ള വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങായി മാറി.
പിന്നെ അച്ചന്മാരുടെ ഒരു പ്രധാന മാർക്കറ്റിംഗ് മേഖല ആണ് പ്രസംഗം. ചിലർ ബുദ്ധിജീവി ചമഞ്ഞ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത എന്തൊക്കെയോ അറിയാം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള തത്രപ്പാടിൽ ആണ്. അവർ ബൈബിളിൽ ഉള്ളത് പോരാഞ്ഞിട്ട് മറ്റ് മത ഗ്രന്ഥങ്ങളും ക്രൈസ്തവ വിശ്വാസവുമായും ഒരു ബന്ധവും ഇല്ലാത്ത എഴുത്തുകാർ എഴുതിയ കാര്യങ്ങൾ ആണ് പ്രസംഗത്തിൽ പറയുന്നത്. ഇതും ജനങ്ങളിൽ ഒരു കൃത്രിമമായ മതിപ്പ് ഉണ്ടാക്കി പണം അടിച്ചുമാറ്റുക തന്നെ ലക്ഷ്യം. കൂടാതെ പല അച്ചന്മാരും വിവാഹ തരവ്/ബ്രോക്കർ, വസ്തു കച്ചവടത്തിന് ഇടനിലക്കാർ, തുടങ്ങി പല പരിപാടികളും നടത്തുന്നുമുണ്ട്.
പൊതുവിൽ നോക്കിയാൽ സാധാരണകാരിൽ അച്ചൻമരോടുള്ള ആത്മാർഥമായ ബഹുമാനം ബഹുഭൂരിപക്ഷവും പോയിട്ടുണ്ട്. ഇപ്പോൾ അവശേഷിക്കുന്നത് കൂടുതലും ഗ്രാമപ്രദേശത്ത് ഉള്ള ആളുകളിലും അധികം വിദ്യാഭ്യാസം ഇല്ലാത്തവരിലും, ആഴത്തിൽ ചിന്തിക്കാത്തവരുടേയും ഇടയിലും ആണ്. ബഹു ഭൂരിപക്ഷവും വെറുതെ വെറുപ്പിക്കണ്ട എന്നു വിചാരിച്ചു ബഹുമാനിക്കുന്നു, അത്രയേ ഉള്ളു. വ്യക്തമായും ആധികരികമായും തിരിച്ചു ചോദിക്കാൻ സാധ്യത ഉള്ളവരെ ഒഴിവാക്കുക ആണ് വേറൊരു തന്ത്രം. അല്ലെങ്കിൽ അവരുടെ വാ അടപ്പിക്കാൻ ആയി പള്ളിയിലെ എന്തെങ്കിലും ചുമതല കൊടുത്തു ഒതുക്കും. ഇതൊക്കെ രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത നേറികേടുകൾ ആണ്.
വിദ്യാഭ്യാസവും ആഴത്തിൽ ചിന്തിക്കുന്നവരും സത്യസന്ധതയും ആത്മാർഥതയും ഉള്ള ക്രിസ്ത്യാനികൾക്കും ചെറുപ്പക്കാർക്കും ഈ സർക്കസ്സ് കണ്ട് മടുത്തു ആണ് മുന്നോട്ട് പോകുന്നത്, വേറെ വഴിയില്ല. അങ്ങനെ ഈ അച്ചന്മാർ ക്രൈസ്തവ വിശ്വാസത്തിന്റെ ശവപ്പെട്ടിയിൽ അണികൾ അടിച്ചുകൊണ്ടേ ഇരിക്കുന്നു.
പരിഹാര നിർദേശങ്ങൾ
നിലവിൽ ഉള്ള അച്ചന്മാരെയും സെമിനാരി വിദ്യാർത്ഥികളെയും സംരക്ഷിച്ചു കൊണ്ട്
സെമിനാരികളെ കമ്മ്യൂണിസ്റ്റ് ഫെമിനിസ്റ്റ് ദൈവശാസ്ത്രത്തിൽ നിന്നും മോചിപ്പിക്കുക
ഒരു കരിയർ എന്ന നിലയിൽ പാതിരികളായി സേവനം ചെയ്യുന്നത് അവസാനിപ്പിക്കുക. (നിലവിലുള്ളവർക്കല്ല, ഇനി വരുന്നവർക്ക്)
സേവന കാലാവധി ഒരു പള്ളിയിൽ ഒരു വർഷമായി ചുരുക്കുക.
നിയമനം താൽക്കാലികം ആക്കുക
സെമിനാരിയിൽ പഠിച്ചു എന്നത് നിയമനത്തിന് ഒരു ഉറപ്പ് എന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തുക.
ഓരോ പുരോഹിതർക്കും അവരുടെ സഭാജങ്ങൾക്ക് പരസ്യമായി റീവ്യൂ രേഖപെടുത്താൻ ഉള്ള സംവിധാനം കൊണ്ടുവരിക (ഷോപ്പുകളിലും സ്ഥാപനങ്ങളിലും ഗൂഗിൾ റീവ്യൂ ഉള്ളത് പോലെ)
അച്ചന്മാരുടെ ശമ്പളം നാമമാത്രമായി ചുരുക്കിയതിന് ശേഷം മറ്റ് ജോലികൾ ചെയ്യാൻ അനുവദിക്കുക. ഇത് ഒരു പരിധി വരെ അവരുടെ ആർത്തി കുറയ്ക്കുകയും ആത്മാർത്ഥമായി സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള അവസരമായി മാറും.
ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക നിർദേശം: നമ്മുടെ വ്യക്തിപരമായ കുടുംബപരമായ ഒഴിവാക്കാൻ പറ്റുന്ന എല്ലാ പരിപാടികളിലും ഇവരെ ഒഴിവാക്കുക എന്നതാണ്. ഉദാഹരണത്തിന് നമ്മുടെ വീട് പ്രാർത്ഥിച്ചു കയറുമ്പോൾ (പാലുകാച്ചിനു) നമ്മൾ പ്രാർത്ഥിച്ചു കേറുന്നതുപോലെ, വേറെ ആരും ആത്മാർഥമായി നമുക്ക് വേണ്ടി പ്രാർത്ഥിക്കില്ല. അച്ചൻ ആത്മാർഥമായി പ്രാർത്ഥിക്കും അച്ചൻ പ്രാർത്ഥിച്ചാലെ ദൈവം കേൾക്കൂ എന്ന് ചിന്തിക്കുന്നവർ മൂഢലോകത്തിൽ ആണ്. ഇതുപോലെ എല്ലാം; വീട്ടിലെ ജന്മദിനം, പേരിടൽ തുടങ്ങിയവ ആരുടെയും സഹായം ഇല്ലാതെ സ്വന്തമായി ചെയ്യാവുന്നതെ ഉള്ളു. ഇതിൽ നിന്നെല്ലാം വലിയ ഒരു സാമ്പത്തിക ലാഭം നമുക്കോരോരുത്തർക്കും ഉണ്ട് എന്ന് മാത്രമല്ല, നാം ഓരോരുത്തരും ആത്മീകമായി സ്വയംപര്യാപ്തമാകേണ്ട കാലവും അതിക്രമിച്ചുപോയി.
അവസാനമായി, എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആത്മാർത്ഥമായും ആത്മഭാരത്തോടും ശുശ്രൂഷ ചെയ്യുന്ന ചുരുക്കം ചില അച്ചന്മാർ എന്നോട് ക്ഷമിക്കുക, നിങ്ങളെ അല്ല ഇവിടെ വിവരിച്ചിരിക്കുന്നത്. നിങ്ങൾക്കും ചീത്തപ്പേര് ഉണ്ടാക്കുന്ന ഭൂരിഭാഗം വരുന്ന ഫ്രോഡുകളെയാണ്.
മത്തായി 5:20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും (ആധുനിക കാലത്തിൽ ‘അച്ചന്മാർ’) നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
വെളിപ്പാടു
22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
Prove Me Wrong: Ready to debate this topic with video recording.
Nithin A.F.
Article No: 87
Theology
www.NithinAF.blogspot.com
10/July/2026

No comments:
Post a Comment