Article No. 74 അൽമനക്കിലെ ഫെമിനിസം

കുടുംബ ദാമ്പത്യ പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത്: കഴിഞ്ഞ പത്തു പതിനഞ്ച് വർഷങ്ങളായി നമ്മുടെ പള്ളികളിൽ കോലോസ്യർ 3:18-21 (എഫെസ്യർ 5:22-33) വരെ വായിച്ചു കേൾക്കാറില്ല(ചുവടെ ചേർത്തിട്ടുണ്ട്). പതിനേഴ്‌ വാക്യങ്ങൾ ആകുമ്പോൾ നിർത്താറാണ് പതിവ്. ഇത് അൽമനക് തയ്യാറാക്കുന്നവർ സംഘടിതമായി ഫെമിനിസം പള്ളികളിൽ കുത്തിനിറച്ച് ബന്ധങ്ങൾ തകർക്കാൻ ആസൂത്രിതമായി ശ്രമിക്കുന്നവരോ അല്ലങ്കിൽ അവർ ചെയ്യുന്നത് എന്തെന്ന് നിശ്ചയമോ ഇല്ലാത്തവർ ആണ്.

ഈ ഭാഗത്ത് കാണുന്നത് ക്രൈസ്തവ കുടുംബം എങ്ങനെ ആയിരിക്കണം എന്നാണ്; പ്രത്യേകിച്ച് ക്രമം, ഘടന, ബന്ധങ്ങളുടെ രീതി, സമർപ്പണം, സ്നേഹം, കരുതൽ, അനുസരണ, ഉത്തരവാദിത്തം തുടങ്ങിയവ. സ്ത്രീയും പുരുഷനും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവർ ആണ്. അവർക്ക് തുല്യ അവകാശങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം ആദ്യം ചരിത്രത്തിൽ വെളിപ്പെട്ടുവന്നത് ബൈബിളിൽ നിന്നും ആണ്. എന്നാൽ അവർക്ക് വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. അത് മാറ്റാൻ ആശയപരമായി ശ്രമിക്കുന്നത് സ്‌ത്രീകൾ കൂടുതൽ ദുരിതം അനുഭവിക്കുന്നതിന് കാരണമാകുന്നു.

കുടുംബം എന്ന ഒരു സാമൂഹിക സ്ഥാപനത്തിൽ ഓരോരുത്തരുടെയും ചുമതലകൾ വ്യക്തമായി വിവരിക്കുന്നതാണ് ഈ ഭാഗത്തിൽ. തലയായി ഭർത്താവ്(കർത്താവ്) എന്നും ശരീരമായി ഭാര്യ(സഭ) എന്നുമുള്ള ക്രമം ഉപമ രൂപത്തിൽ ബൈബിളിന്റെ അടിസ്ഥാന നിർദ്ദേശങ്ങളിൽ ഒന്നാണ്. വിവാഹത്തിലൂടെ ഒന്നായി മാറുന്നത് വഴി ഭർത്താവ് തലയും ഭാര്യ ശരീരവും ആയി മാറുന്ന മനോഹരവും അർത്ഥവത്തായതുമായ ആയ ബന്ധമാണ് അത്. എഫെസ്യർ 5:22-33 ൽ ഇത്‌ വളരെ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.

ഇതൊക്കെ ഇന്നത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യക്തമായി കേട്ട് മനസ്സിലാക്കി അവരവരുടെ ദൈവീകമായ ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള മനസ്സ് ഉണ്ടാക്കുന്നതിനും അർത്ഥവത്തായ ജീവിതം ഉണ്ടാക്കുന്നതിനും പകരം കപട പ്രത്യയ ശാസ്ത്രം കുത്തിനിറക്കാൻ ശ്രമിക്കുന്നത് കുടുംബങ്ങളെയും സഭയെയും തകർക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ കേൾക്കുന്നത് മിക്കവാറും തരികിട കപട പ്രസംഗങ്ങൾ ആണ്. ബൈബിളിലേക്ക് സഭ മടങ്ങി വരേണ്ടി ഇരിക്കുന്നു.

Nithin A.F. 

I am ready to debate on this topic with video recording.

കൊലൊസ്സ്യർ 3:18-21 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു. മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. 

No comments: