പേരു കൊണ്ട് മാത്രം മതവിശ്വാസികളും എന്നാൽ മതത്തിന്റേതായ ഒരു നിയമങ്ങളും പാലിക്കാത്ത ചില മത ഭ്രാന്തന്മാർ ചെയ്ത അക്രമങ്ങളെ മതത്തിന്റെ ഏറ്റവും വലിയ സവിശേഷത ആയി കാണുന്നത് തീർത്തും ബൗദ്ധിക പക്വത ഇല്ലായ്മയോ കപട ബൗദ്ധികതയോ ആണ്. മതവിശ്വാസികൾ എന്നാൽ മതഭ്രാന്തന്മാർ എന്നല്ല അർത്ഥം. അമിത പൊതുവൽക്കരണം (overgeneralization) നടത്തി മതത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാം എന്നാണ് കപട ബുദ്ധിജീവികളുടെ വിചാരം. എന്നാൽ പേരിനു മാത്രം മതവിശ്വാസം കൊണ്ടുനടക്കുന്ന കുറെ പേർ അവരുടെ ട്രാപ്പിൽ വീണുപോകുന്നു എന്നത് വസ്തുതയാണ്.
ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിൽ രണ്ടിനും ശാസ്ത്രത്തിൽ തെളിവില്ല എന്ന സത്യം നിലനിൽക്കെ, ദൈവം ഉണ്ട് എന്ന് വിശ്വസിച്ചാലും ഇല്ല എന്ന് വിശ്വസിച്ചാലും രണ്ടും വിശ്വാസം തന്നെയാണ്. പല കപട ബുദ്ധിജീവികളും മറ്റുള്ളവരെ മനപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. നിരീശ്വര വിശ്വാസികൾ ആയ ഭൂരിഭാഗം കപട ബൗദ്ധികത കൊണ്ടു നടക്കുന്ന നാർസിസ്സ്റ്റിക്കുകളും സാഡിസ്റ്റുകളും ആയ അവർ ആഗ്രഹിക്കുന്നത് ദൈവം ഇല്ലാതിരുന്നു എങ്കിൽ നന്നായിരുന്നു എന്നാണ്. കാരണം, അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ അവർ ചെയ്യുന്ന രഹസ്യവും പരസ്യവും ആയ കാര്യങ്ങൾ പക്ഷഭേദമില്ലാതെ ന്യായം വിധിക്കും എന്ന ഭയം ആണ് അവർക്ക്. അല്ലാതെ, ചില മതഭ്രാന്തന്മാർ ചെയ്യുന്ന കാര്യങ്ങൾ കൊണ്ടല്ല മത വിശ്വാവും ഇല്ലാത്തത്.
ഭൂരിഭാഗം പേരും മതവിശ്വാസികൾ ആകുന്നത് അവരുടെ മാതാപിതാക്കൾ മതവിശ്വാസികൾ ആയതുകൊണ്ടാണ് എന്നാണ് മതത്തെ എതിർക്കുന്നവർ പറയുന്നത്. എന്നാൽ അത് മതത്തിന് എതിരെയുള്ള ഒരു വാദമേ അല്ല. ഭൂരിഭാഗം നിരീശ്വരവാദികളുടെ മക്കൾ നിരീശ്വര വിശ്വാസം തുടരുന്നത് അവർ അതിൽ ജനിച്ചത് കൊണ്ടല്ലേ?.
എല്ലാ ലോക സംസ്കാരങ്ങളുടെ പിന്നിലും ഓരോ മത വിശ്വാസം കാണാൻ കഴിയും. സംസ്കാരം രൂപപ്പെട്ടത് തന്നെ മതത്തിന്റെ അടിസ്‌ഥാനത്തിൽ ആണ്. അതിൽ നിന്നും മതം മാറ്റിയാലും ആ സാംസ്കാരം പിന്തുടരുന്നവർ അവർ മതത്തെ തള്ളി ആ മതം മുന്നോട്ട് വയ്ക്കുന്ന നിയമങ്ങൾ അനുസരിക്കുന്നവർ ആണ്. സാധാരണ നിരീശ്വര വിശ്വാസികൾ ഉദാഹരണത്തിന് പറയുന്ന മതമില്ലാത്ത രാജ്യങ്ങളിൽ ചിലവ ആണ് സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ. അവർ ഭൂരിഭാഗവും മതവിശ്വാസികൾ അല്ല എങ്കിലും അവർ പിന്തുടരുന്ന സംസ്കാരം ജൂത ക്രിസ്ത്യൻ മതവിശ്വാസത്തിന്റെയും ലോജിക്കിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ട പാശ്‌ചാത്യ സംസ്കാരം ആണ്.
മാത്രമല്ല, മാന്യമായ ജീവിതം നയിക്കുന്ന എല്ലാ നിരീശ്വര വിശ്വാസികളും ഏതെങ്കിലും മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട നിയമങ്ങൾ പിന്തുടരുന്നവർ ആണ്. കാരണം, ഈ ലോകത്തിൽ എങ്ങനെ ജീവിക്കണം എന്നത് മതവിശ്വാസത്തിൽ നിന്നും മാത്രം കിട്ടുന്ന ഒന്നാണ്.
Nithin A.F.

No comments:
Post a Comment