നിരീശ്വര വാദികൾ ആണ് യഥാർത്ഥത്തിൽ ദൈവ വിശ്വാസികളെക്കാളും വലിയ വിശ്വാസികൾ. തെളിവുകൾ നയിക്കട്ടെ എന്നാണ് കേരളത്തിലെ പ്രമുഖ നിരീശ്വരവാദ ഗ്രൂപ്പുകളുടെ പരസ്യം. അതുകണ്ടിട്ട് ആഴത്തിലും വിമർശനാത്മകമായും ചിന്തിക്കാതെ അപക്വമായ പിന്തുടരുന്നവർ ആണ് കുറേപ്പേർ. ബാക്കിയുള്ളവർ ബൗദ്ധീക സത്യസന്ധത ഇല്ലാത്ത കപട ബുദ്ധിജീവികൾ ആണ്. മാത്രമല്ല പലർക്കും ലോജിക്കിന്റെ ബാല പാഠങ്ങൾ പോലും അറിയാത്തവർ ആണ്.
നിരീശ്വര വാദികളുടെ ഏറ്റവും വലിയ വിശ്വാസമാണ്; ഈ കാണുന്ന കോംപ്ലെക്‌സ് ആയ പ്രപഞ്ചത്തിന്റെ പിന്നിലും ആഴത്തിലും ഒന്നുമില്ല എന്നുള്ളത്. അത് അവരുടെ വിശ്വാസം മാത്രമാണ്. തെളിവുകൾ നയിക്കട്ടെ എന്ന് പറയുന്ന അവർ, ഏറ്റവും വലിയ തെളിവില്ലായ്മയിൽ നിന്നും ആണ് തുടങ്ങുന്നത്. ഈ പ്രപഞ്ചം ഇതുപോലെ ഉള്ളതാണ് എന്നാണ് (Steady State Theory) ഇന്നും നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം നിരീശ്വര വാദികളുടെയും ചിന്ത. എന്നാൽ ഇത് സാധുത ഉള്ളതോ അടിസ്ഥാനമുള്ളതോ ആയ വാദം അല്ല. 1950 ശേഷം നടന്ന ശാസ്ത്രീയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത് പ്രപഞ്ചത്തിനു ഒരു തുടക്കം ഉണ്ട് എന്നാണ്.
കേരളത്തിലെ പല നിരീശ്വര വാദികൾക്കും 1950 ൽ നിന്നും ബൗദ്ധികമായി മുന്നോട്ട് പോകാനുള്ള വണ്ടി ഇതുവരെ കിട്ടിയിട്ടില്ല. അതായത്, ഒന്നുകിൽ അവർ ഈ പ്രപഞ്ചം ഇങ്ങനെ ഉള്ളതാണ് എന്ന് കാലഹരണപ്പെട്ടു വിശ്വസിക്കുന്നു. അല്ലങ്കിൽ, ഒരു തെളിവും ഇല്ലാതെ ഈ പ്രപഞ്ചം അബദ്ധത്തിൽ പൊട്ടിമുളച്ചു വന്നതാണെന്ന് വിശ്വസിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, യഥാർത്ഥത്തിൽ, അവർ നിരീശ്വര വാദികൾ അല്ല, നിരീശ്വര വിശ്വാസികൾ എന്നതാണ് സത്യം.
Nithin A.F.

No comments:
Post a Comment